Home GlobalVoice ഫു​ജൈ​റ ക​ട​പ്പു​റ​ത്ത്​ വി​പു​ല​മാ​യ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

ഫു​ജൈ​റ ക​ട​പ്പു​റ​ത്ത്​ വി​പു​ല​മാ​യ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു

SHARE

യു.​എ.​ഇ ദേ​ശീ​യ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍​ അ​സോ​സി​യേ​ഷ​ന്‍ ഫു​ജൈ​റ ക​ട​പ്പു​റ​ത്ത്​ വി​പു​ല​മാ​യ കേ​ര​ളോ​ത്സ​വം സം​ഘ​ടി​പ്പി​ച്ചു.കേ​ളി​കൊ​ട്ടോ​ടു​കൂ​ടി ആ​രം​ഭി​ച്ച കേ​ര​ളോ​ത്സ​വ​ത്തി​ല്‍ മെ​ഗാ തി​രു​വാ​തി​ര, അ​റ​ബി​ക്​ ഡാ​ന്‍​സ്, ഒ​പ്പ​ന, കോ​ല്‍​ക്ക​ളി, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ള്‍, മെ​ഗാ ദാ​ണ്ടി​യ, ദൃ​ശ്യാ​വി​ഷ്കാ​ര​ങ്ങ​ള്‍, ഘോ​ഷ​യാ​ത്ര, നാ​ടോ​ടി നൃ​ത്ത​ങ്ങ​ള്‍, ഗാ​ന​മേ​ള തു​ട​ങ്ങി​യ നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റി. ര​ണ്ട്​ സ്​​റ്റേ​ജു​ക​ളി​ലാ​യി ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ള്‍​ക്ക്പു​റ​മെ പു​സ്ത​ക​ശാ​ല, ഭ​ക്ഷ​ണ​ശാ​ല​ക​ള്‍ എ​ന്നി​വ ആ​യി​ര​ക്ക​ണ​ക്കി​ന്​ മ​ല​യാ​ളി​ക​ളെ​യും സ്വ​ദേ​ശി​ക​ളെ​യും മ​റ്റു നാ​ട്ടു​കാ​രെ​യും ആ​ക​ര്‍​ഷി​ച്ചു. സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ സ്വാ​ഗ​ത​സം​ഘം ചെ​യ​ര്‍​മാ​ന്‍ ഉ​സ്മാ​ന്‍ മാ​ങ്ങാ​ട്ടി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ലോ​ക കേ​ര​ള​സ​ഭ അം​ഗ​വും കൈ​ര​ളി ര​ക്ഷാ​ധി​കാ​രി​യു​മാ​യ സൈ​മ​ണ്‍ സാ​മു​വ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്വാ​ഗ​ത​സം​ഘം ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ലെ​നി​ന്‍ കു​ഴി​വേ​ലി​ല്‍, മാ​ത്തു​ക്കു​ട്ടി ക​ഡോ​ണ്‍, ഓ​ര്‍​മ ദ​ു​ബൈ പ്ര​സി​ഡ​ന്‍​റ്​ അ​ബ്​​ദു​ല്‍ റ​ഷീ​ദ്, കൈ​ര​ളി ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി സെ​ക്ര​ട്ട​റി സ​ന്തോ​ഷ്കു​മാ​ര്‍, സെ​ന്‍​ട്ര​ല്‍ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍​റ്​ സു​ജി​ത്​ വി.​പി,വ​നി​താ വി​ഭാ​ഗം ക​ണ്‍​വീ​ന​ര്‍ ബി​ജി സു​രേ​ഷ്, യൂ​നി​റ്റ്​ വ​നി​താ ക​ണ്‍​വീ​ന​ര്‍ സെ​റീ​ന ഗ​ഫൂ​ര്‍, കൈ​ര​ളി യൂ​നി​റ്റ്​ പ്ര​സി​ഡ​ന്‍​റ്​ സു​ധീ​ര്‍ തെ​ക്കേ​ക്ക​ര, യൂ​നി​റ്റ്​ സെ​ക്ര​ട്ട​റി സു​മ​ന്ദ്ര​ന്‍ ശ​ങ്കു​ണ്ണി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.