കൊള്ള ലാഭത്തില്‍ ഉള്ളിക്കച്ചവടം നടത്തിയ അഞ്ച്‌ വ്യാപാരികളുടെ പേരില്‍ അവശ്യസാധന നിയമമനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു

  SHARE

  താലൂക്കിന്റെ വിവിധയിടങ്ങളില്‍ ഉള്ളി, സവാള വിപണനകേന്ദ്രങ്ങളില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കൊള്ള ലാഭത്തില്‍ ഉള്ളിക്കച്ചവടം നടത്തിയ അഞ്ച്‌ വ്യാപാരികളുടെ പേരില്‍ അവശ്യസാധന നിയമമനുസരിച്ച്‌ കേസ് രജിസ്റ്റര്‍ ചെയ്തു .

  കൊട്ടാരക്കര, ചടയമംഗലം, നിലമേല്‍, കടയ്ക്കല്‍, പുത്തൂര്‍, വെളിയം എന്നിവിടങ്ങളിലെ വിപണനകേന്ദ്രങ്ങളിലാണ് താലൂക്ക് സപ്ലൈ ഓഫീസറുടെയും റേഷനിങ് ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തിയത്. വാങ്ങിയ വിലയില്‍നിന്ന് ക്രമാതീതമായി ലാഭം കൊയ്ത വിലയ്ക്ക് ഉള്ളിയും സവാളയും വില്‍പ്പനനക്കാരുടെ പേരിലാണ് പോലീസ് കേസെടുത്തത്.

  ഉള്ളി, സവാള വ്യാപാരികള്‍ വാങ്ങിയവില രേഖപ്പെടുത്തിയ അംഗീകൃത ബില്‍ കടയില്‍ സൂക്ഷിക്കുകയും പരിശോധനയ്ക്ക് ഹാജരാക്കുകയും ചെയ്യണം. അല്ലാത്തപക്ഷം സ്ഥാപനം പൂട്ടുന്നത് അടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ എസ്.എ.സെയ്ഫ് അറിയിച്ചു. പരിശോധനകള്‍ തുടരുമെന്ന്‌ താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. അമിതവിലയെക്കുറിച്ചുള്ള പരാതികള്‍ 9188527341 എന്ന നമ്ബരില്‍ അറിയിക്കാം.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.