Home LookingGlass സ്​നാപ്​ഡ്രാഗണ്‍ 865 ചിപ്​സെറ്റിന്റെ കരുത്തിൽ സാംസങ്​ ഗാലക്​സി എസ്​ 11

സ്​നാപ്​ഡ്രാഗണ്‍ 865 ചിപ്​സെറ്റിന്റെ കരുത്തിൽ സാംസങ്​ ഗാലക്​സി എസ്​ 11

SHARE

സ്​നാപ്​ഡ്രാഗണ്‍ 865 ചിപ്​സെറ്റിന്റെ കരുത്തിലെത്തുന്ന ആദ്യ ഫോണാകാന്‍ സാംസങ്​ ഗാലക്​സി എസ്​ 11. 2020 ഫെബ്രുവരിയിലാകും ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങുക. സ്​നാപ്​ഡ്രാഗണ്‍ 855 താരതമ്യം ചെയ്യുമ്പോൾ 25 ശതമാനം വേഗത കൂടുതലുള്ള സി.പി.യു ഈ ചിപ്​സെറ്റിന്റെ പ്രത്യേകതയാണ്​. സി.പി.യുവിന്റെ ഊര്‍ജശേഷിയും 25 ശതമാനം കൂടുതലാണ്​​. 20 ശതമാനം മികച്ച ഗ്രാഫിക്​സും ചിപ്​സെറ്റ്​ നല്‍കും.

5ജിയെ പിന്തുണക്കുന്നതാണ്​ സ്​നാപ്​ഡ്രാഗണ്‍ 865. 7.6 ജി.ബി.പി.എസാണ്​ പരമാവധി ഡൗണ്‍ലോഡിങ്ങ്​​ വേഗം. ഇതോടെ ഏത്​ ഹോം നെറ്റ്​വര്‍ക്കിനേക്കാളും വേഗതയുള്ളതായി മൊബൈലുകള്‍ ​മാറും. 200 മെഗാപിക്​സല്‍ വരെയുള്ള കാമറകള്‍ പിന്തുണക്കും.
8കെ വീഡിയോ 60 എഫ്​.പി.എസില്‍ റെക്കോര്‍ഡ്​ ചെയ്യാനും 960എഫ്​.പി.എസില്‍ സ്ലോ മോഷന്‍ വീഡിയോ എടുക്കാനും സാധിക്കും. 2 ജിഗാപിക്​സല്‍ വരെയുള്ള ചിത്രങ്ങള്‍ ഒരു സെക്കന്‍ഡില്‍ പ്രൊസസ്​ ചെയ്യാനും സ്​നാപ്​ഡ്രാഗണ്‍ 865ന്​ ശേഷിയുണ്ട്​.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.