Home SilverScreen ‘മാമാങ്കം’. ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

‘മാമാങ്കം’. ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു

SHARE

‘മാമാങ്കം’. ചിത്രത്തിന്റെ പ്രൊമോ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ആലാപനശൈലിയില്‍ ഏറെ വ്യത്യസ്തത പുലര്‍ത്തുന്ന ഗാനം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു.

മാമാങ്കത്തിലെ ചിത്രീകരണരംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള പ്രൊമോ ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. എം പത്മകുമാര്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. അമ്പത് കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. കണ്ണൂര്‍, ഒറ്റപ്പാലം, എറണാകുളം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും് ചിത്രം റിലീസ് ചെയ്യുന്നുണ്ട്.
ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സുരേഷ് കൃഷ്ണ, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, പ്രാചി തഹ്ലാന്‍, കവിയൂര്‍ പൊന്നമ്മ, മണിക്കുട്ടന്‍, ഇനിയ, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. കാവ്യാ ഫിലിം കമ്ബനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളി നിര്‍മ്മിച്ച ചിത്രം ഡിസംബര്‍ പന്ത്രണ്ടിന് തീയ്യേറ്ററുകളിലെത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.