Home GlobalVoice സൗദിയിൽ ജ്വല്ലറിയിൽ നിന്നും പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരൻ രാജ്യം വിട്ടു

സൗദിയിൽ ജ്വല്ലറിയിൽ നിന്നും പത്ത് കിലോ സ്വര്‍ണവുമായി ജീവനക്കാരൻ രാജ്യം വിട്ടു

SHARE

സൗദി പൊലീസിനെ ഞെട്ടിച്ച്‌ വന്‍ കവര്‍ച്ച നടത്തിയ മോഷ്ടാവ് രാജ്യം വിട്ടു. ജോലി ചെയ്യുന്ന ജ്വല്ലറിയിലെ ജീവനക്കാരനാണ് പത്ത് കിലോ സ്വര്‍ണവുമായി രാജ്യം വിട്ടത്. അഞ്ച് ലക്ഷം റിയാല്‍ മൂല്യമുള്ള സ്വര്‍ണമാണ് ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും മോഷ്ടിച്ചത്. മോഷണത്തിന്റെ നിര്‍ണായകമായ തെളിവ് ജ്വല്ലറിയിലെ സി.സി.ടി.വി ക്യാമറയില്‍ നിന്നും പൊലീസിന് ലഭിച്ചു. ഇതില്‍ നിന്നുമാണ് മോഷ്ടാവ് ജ്വല്ലറിയിലെ ജീവനക്കാരനാണെന്ന് തിരിച്ചറിഞ്ഞത്.

ജ്വല്ലറി പൂട്ടിയ ശേഷം മുന്‍വാതിലിലൂടെ പുറത്തിറങ്ങിയ ജീവനക്കാരന്‍ മറ്റൊരു ഭാഗത്തെ വാതിലിലൂടെ അകത്തേയ്ക്ക് കയറുന്നതും സ്വര്‍ണാഭരണങ്ങള്‍ കവറുകളില്‍ നിറച്ച്‌ പുറത്തിറങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്.

കനത്ത സുരക്ഷയൊരുക്കിയിട്ടും മോഷ്ടാവ് രാജ്യം വിട്ടത് പൊലീസിനെ അമ്പരിപ്പിച്ചിട്ടുണ്ട് ഇന്റര്‍പോളിന്റെ സഹായത്തോടെ പ്രതിയെ സൗദിയിലെത്തിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കി. എന്നാല്‍ മോഷ്ടാവ് ഏത് രാജ്യത്തെ പൗരനാണെന്നുള്ള വിവരം ഇതുവരെയും പുറത്തുവന്നിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.