Home SilverScreen നടി ദിവ്യ ഉണ്ണി വീണ്ടും അമ്മയാവുന്നു; ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച “വളക്കാപ്പ്” ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നു

നടി ദിവ്യ ഉണ്ണി വീണ്ടും അമ്മയാവുന്നു; ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച “വളക്കാപ്പ്” ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിരിക്കുന്നു

SHARE

തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ തുടക്കത്തിലുമായി പുറത്തിറങ്ങിയ അനവധി ചിത്രങ്ങളിലൂടെ ഒരു നൃത്തകി കൂടിയായ ദിവ്യ ഉണ്ണി പ്രേക്ഷകരുടെ മനം കവരുകയായിരുന്നു. പിന്നീട് വിവാഹശേഷം അമേരിക്കയില്‍ താമസമാക്കിയ ദിവ്യ ഉണ്ണി നീണ്ട കാലത്തേക്ക് സിനിമാ രംഗത്ത് നിന്നും മാറി നിന്നുവെങ്കിലും 2008 പുറത്തിറങ്ങിയ ‘മാജിക് ലാംപ്’ എന്ന ജയറാം ചിത്രത്തിലൂടെ വീണ്ടും അഭിനയ രംഗത്തേക്ക് മടങ്ങിവന്നു. മുന്‍ഭര്‍ത്താവില്‍ നിന്നും വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്ത ദിവ്യ പിന്നീട് അഭിനയ, നൃത്ത രംഗങ്ങളില്‍ സജീവമാകുകയായിരുന്നു.

ദിവ്യ ഉണ്ണി വീണ്ടും അമ്മയാകാനൊരുങ്ങുകയാണെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഇത് സംബന്ധിച്ച്‌ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച തന്റെ “വളക്കാപ്പ്” ചടങ്ങിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മദര്‍ഹുഡ് എന്ന ഹാഷ്ടാഗോട് കൂടിയാണ് ദിവ്യ തന്റെ അമ്മയ്ക്കും ഭര്‍ത്താവിനോടൊപ്പവുമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ഡാര്‍ക്ക് സാല്‍മണ്‍ നിറത്തില്‍ സ്വര്‍ണകസവുള്ള സാരി ധരിച്ചാണ് നടി ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടൊപ്പം വലിയ വട്ടപ്പൊട്ടും കുപ്പിവളകളും ദിവ്യ അണിഞ്ഞിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.