Home KeralaFocus വിശപ്പടക്കാന്‍ മണ്ണ്: വാര്‍ത്ത തെറ്റെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍

വിശപ്പടക്കാന്‍ മണ്ണ്: വാര്‍ത്ത തെറ്റെന്ന് ബാലാവകാശ സംരക്ഷണ കമ്മിഷന്‍

SHARE

കൈതമുക്കില്‍ വിശപ്പ് സഹിക്കാതെ കുട്ടികള്‍ മണ്ണുവാരിത്തിന്നതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത വാസ്തവിരുദ്ധമാണെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷന്‍ ചെയര്‍മാന്‍ പി. സുരേഷ് പറഞ്ഞു. ഇളയകുട്ടി മണ്ണുവാരി കളിക്കുന്നതു കണ്ടു കൊണ്ട് സ്ഥലത്തെത്തിയ ശിശുക്ഷേമ സമിതി പ്രവര്‍ത്തകര്‍ കുട്ടികള്‍ മണ്ണുവാരി തിന്നുന്നതായി തെറ്റിദ്ധരിച്ചതാണ് ഇത്തരമൊരു വാര്‍ത്തയ്ക്ക് ഇടയാക്കിയത്. തെറ്റായി റിപ്പോര്‍ട്ട് ചെയ്ത സംഭവം കേരള ജനതയ്ക്കാകെ അപമാനകരമായിപ്പോയെന്ന് ചെയര്‍മാന്‍ പറഞ്ഞു.

കുട്ടികളുടെ കൈതമുക്കിലുള്ള വീട് സന്ദര്‍ശിച്ച്‌ അമ്മയും മുത്തശ്ശിയും സമീപവാസികളുമായും സംസാരിച്ച്‌ മൊഴി രേഖപ്പെടുത്തിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍. ഭര്‍ത്താവ് കൃത്യമായി ജോലിയ്ക്ക് പോവുകയും വീട്ടിലേയ്ക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളും മറ്റും വാങ്ങി നല്‍കുകയും ചെയ്യുന്നുണ്ടെന്ന് കുട്ടികളുടെ അമ്മ കമ്മീഷനു മുമ്ബാകെ മൊഴി നല്‍കി. വാര്‍ത്തയെത്തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കമ്മീഷന്റെ സാന്നിധ്യത്തില്‍ ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നല്‍കി.

തിരുവനന്തപുരം നഗരസഭ അമ്മയ്ക്ക് ദിവസവേതനത്തില്‍ ജോലി നല്‍കിയിട്ടുണ്ട്. വീട് നല്‍കാമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ കുട്ടികളുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഏറ്റെടുത്തിട്ടുമുണ്ട്. ചെയര്‍മാനോടൊപ്പം കമ്മീഷന്‍ അംഗങ്ങളായ എം.പി. ആന്റണി, ഫാ. ഫിലിപ്പ് പരക്കാട് എന്നിവരുണ്ടായിരുന്നു. സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സ്വീകരിച്ച നടപടികള്‍ ശ്ലാഘനീയമാണെന്ന് ചെയര്‍മാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.