ഏഴുകിലോ കഞ്ചാവുമായി മൂന്നംഗസംഘം എക്സൈസ് പിടിയില്‍

  SHARE

  വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന ഏഴുകിലോ കഞ്ചാവുമായി മൂന്നുപേര്‍ അറസ്റ്റില്‍ . ഇടുക്കി കഞ്ഞിക്കുഴി സ്വദേശി പെരുങ്കുളത്ത് വീട്ടില്‍ ബിനുകുമാര്‍(47), ആലക്കോട് സ്വദേശി ആയിലികുന്നേല്‍ വീട്ടില്‍ ജിനു(40), കഞ്ഞിക്കുഴി മുഴയില്‍ വീട്ടില്‍ ജോയി(42) എന്നിവരെയാണ് ഇടുക്കി എക്സൈസ് സംഘം പിടികൂടിയത് . ഇവര്‍ കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തു.

  കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ബിനുകുമാര്‍ 16 വര്‍ഷം ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പരോളില്‍ ഇറങ്ങിയത്. ഒറിസയില്‍നിന്ന് ട്രെയിന്‍ മാര്‍ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ഇടുക്കിയില്‍ എത്തിക്കുകയായിരുന്നു പ്രതികള്‍ . തിങ്കളാഴ്ച രാത്രിയില്‍ ഒന്‍പതിന് കഞ്ചാവ് ആലക്കോട് സ്വദേശിക്ക്‌ കൈമാറുന്നതിനിടെയാണ് മൂവരും ഉദ്യോഗസ്ഥരുടെ വലയിലായത് .

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.