തിരുവനന്തപുരം നഗരസഭയുടെ പുതിയ മേയറെ ഇന്നറിയാം. വട്ടിയൂർക്കാവ് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ട വി കെ പ്രശാന്തിന് പകരമാണ് പുതിയ മേയറെ തെരഞ്ഞെടുക്കുന്നത്. സിപിഐഎം മേയർ സ്ഥാനാർത്ഥി ചാക്ക കൗൺസിലർ കെ ശ്രീകുമാറാണ്.
കോർപറേഷൻ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും സിപിഐഎം വഞ്ചിയൂർ ഏരിയാ കമ്മിറ്റിയംഗവുമാണ് കെ ശ്രീകുമാർ. 100 അംഗ കോർപറേഷനിൽ വികെ പ്രശാന്ത് രാജിവച്ചതോടെ 42 അംഗങ്ങളുടെ പിന്തുണയാണ് എൽഡിഎഫിനുള്ളത്. 35 അംഗങ്ങളാണ് ബിജെപി്ക്കുള്ളത്. 21 അംഗങ്ങളാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രയും കൗൺസിലിലുണ്ട്.