Home IndiaUncut രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവീസ് ഓഫീസർ കൊല്ലം അഞ്ചൽ സ്വദേശിനി; ആദ്യ ശ്രമത്തിൽ...

രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സർവീസ് ഓഫീസർ കൊല്ലം അഞ്ചൽ സ്വദേശിനി; ആദ്യ ശ്രമത്തിൽ സ്വപ്നം യാഥാർത്ഥ്യമാക്കി സുശ്രീ

SHARE

ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് യോഗ്യത നേടി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐ പി എസ് ഓഫീസർ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്ലം അഞ്ചൽ സ്വദേശിനി എസ് സുശ്രീ ഐ പി എസ്. പ്രാഥമിക പരിശീലനം പൂർത്തിയാക്കിയ തിങ്കളാഴ്ച ഒഡിഷ ഐ പി എസ് കേഡറിൽ ജോയിൻ ചെയ്തു. ഭുവനേശ്വറിൽ അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ആയാണ് സുശ്രീയുടെ ആദ്യ നിയമനം.

151 ആം റാങ്കോടു കൂടി 2017ലാണ് സുശ്രീ ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കുന്നത്. സിവിൽ സർവീസ് പരീക്ഷ പാസാകുമ്പോൾ സുശ്രീക്ക് പ്രായം 22 വയസ്. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് സുശ്രീ തന്‍റെ സിവിൽ സർവീസ് സ്വപ്നം സഫലമാക്കാനുള്ള പഠനം ആരംഭിക്കുന്നത്.സുശ്രീയുടെ അച്ഛൻ സുനിൽ കുമാർ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്‍റെ സീനിയർ സെക്യൂരിറ്റി ഓഫീസർ ആയി ജോലി ചെയ്തിട്ടുണ്ട്.

ആ സമയത്ത് നിരവധി സിവിൽ സർവീസ് ഉദ്യോഗസ്ഥരുമായി ഇടപെട്ട പരിചയമാണ് മകളെ ഒരു സിവിൽ സർവീസുകാരിയാക്കാൻ സുനിൽ കുമാറിന് പ്രചോദനമായത്. സി ആർ പി എഫിൽ നിന്ന് വോളണ്ടയറി റിട്ടയർമെന്‍റ് എടുത്താണ് സ്വപ്നം സഫലമാക്കാൻ മകൾക്ക് പിന്തുണയുമായി അച്ഛൻ എത്തിയത്. കഴിഞ്ഞ നാലു വർഷമായി മകളുടെ സിവിൽ സർവീസ് പരിശ്രമത്തിന് പൂർണ പിന്തുണയുമായി അച്ഛനും കൂടെയുണ്ടായിരുന്നു.

സംസ്ഥാന സർക്കാരിന്‍റെ കീഴിലുള്ള സിവിൽ സർവീസ് അക്കാദമിയിലെ ലൈബ്രറിയും മകളുടെ വജയത്തിന് സഹായിച്ചെന്നും സുനിൽകുമാർ പറയുന്നു. സുനിൽ കുമാർ – ശ്രീകല ദമ്പതികളുടെ മകളായ സുശ്രീ ഓൾ ഇന്ത്യാതലത്തിൽ 151 റാങ്കും കേരളത്തിൽ നാലാം റാങ്കും ആദ്യശ്രമത്തിൽ തന്നെ സിവിൽ സർവീസ് സ്വന്തമാക്കിയത്.

അമ്മ സ്വകാര്യ സ്കൂൾ അധ്യാപികയാണ്. അഞ്ചൽ ശബരിഗിരി റെസിഡൻഷ്യൽ സ്കൂളിൽനിന്നു സിബിഎസ്‍ഇ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ ശേഷം സെന്‍റ് ജോൺസ് കോളജിലാണ് ബിരുദപഠനം പൂർത്തിയാക്കിയത്. അനിയത്തി ദേവിശ്രീ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.