ഒമാനില്‍ കനത്ത മഴയില്‍ കോണ്‍ക്രീറ്റ് പൈപ്പില്‍ വെള്ളം കയറി മരിച്ച ആറുപേരും ഇന്ത്യക്കാരാണെന്ന് സ്ഥിരീകരിച്ചു. ഇതില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് വ്യക്തമല്ല. കൂടുതല്‍ അന്വേഷണം നടക്കുകയാണ്.
മസ്കത്ത് സീബില്‍ എയര്‍പോര്‍ട്ട് ഹൈറ്റ്സ് ഭാഗത്ത് ജല വിതരണ പദ്ധതിയുടെ വിപുലീകരണ ജോലികള്‍ക്കിടെയാണ് അപകടം. 14 അടി താഴ്ചയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. പൈപ്പിന് 295 മീറ്റര്‍ നീളമുണ്ട്.
ഞായറാഴ്ച രാത്രിയാണ് അപകടത്തെക്കുറിച്ച് വിവരം ലഭിക്കുന്നതെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. ഉടന്‍ തന്നെ വിപുലമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചെങ്കിലും രക്ഷിക്കാനായില്ല.
12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. വലിയ പമ്ബ് സെറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്ബ് ചെയ്ത് കളഞ്ഞശേഷമാണ് മൃതദേഹം പുറത്തെടുത്തത്.