Home IndiaUncut മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ര്‍​ശ; കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ഇ​ട​ന​ല്‍​കാ​നാ​കി​ല്ലെന്ന് ഗവര്‍ണര്‍

മ​ഹാ​രാ​ഷ്ട്ര​യി​ല്‍ രാ​ഷ്ട്ര​പ​തി ഭ​ര​ണ​ത്തി​ന് ശി​പാ​ര്‍​ശ; കു​തി​ര​ക്ക​ച്ച​വ​ട​ത്തി​ന് ഇ​ട​ന​ല്‍​കാ​നാ​കി​ല്ലെന്ന് ഗവര്‍ണര്‍

SHARE

മഹാരാഷ്ട്രയില്‍ രാഷ്ട്രപതി ഭരണത്തിന് ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരി ശിപാര്‍ശ ചെയ്തു. കുതിരക്കച്ചവടത്തിന് ഇടനല്‍കാന്‍ സാധിക്കില്ലെന്നും ഗവര്‍ണര്‍ വാര്‍ത്താ കുറിപ്പിലൂടെ പ്രതികരിച്ചു. നിലവില്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ അനിശ്ചിതാവസ്ഥ തുടരുകയാണ്. അതേസമയം ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മഹാരാഷ്ട്ര വിഷയം ചര്‍ച്ച ചെയ്തു.

തിരഞ്ഞെടുപ്പു ഫലം പുറത്തു വന്ന് 18 ദിവസങ്ങള്‍ക്കു ശേഷവും സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച്‌ പ്രതിസന്ധി തുടരുന്നതിനിടെയാണ് രാഷ്ട്രപതി ഭരണത്തിനു ഗവര്‍ണര്‍ ശിപാര്‍ശ ചെയ്തത്. രണഘടനയുടെ അനുച്ഛേദം 356 പ്രകാരമാണ് രാഷ്ട്രപതിഭവനിലേക്ക് ശിപാര്‍ശ നല്‍കിയത്. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിനു ഗവര്‍ണര്‍ കൂടുതല്‍ സമയം നല്‍കിയില്ലെന്നു കാട്ടി ശിവസേന സുപ്രീംകോടതിയെ സമീപിച്ചു. ഗവര്‍ണറുടെ നടപടി വിവേചനപരമാണെന്നും ശിവസേന ആരോപിച്ചു. കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, മല്ലികാര്‍ജുന്‍ ഖര്‍ഗെ, കെ.സി. വേണുഗോപാല്‍ എന്നിവരുമായി വൈകിട്ട് അഞ്ചിന് എന്‍സിപി നേതാക്കള്‍ ചര്‍ച്ച നടത്തും. ഈ യോഗത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.