Home IndiaUncut മഹാരാഷ്ട്ര നിയമസഭ സസ്പെൻഡ് ചെയ്യാൻ നടപടികൾ തുടങ്ങി; ആറ് മാസത്തെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും

മഹാരാഷ്ട്ര നിയമസഭ സസ്പെൻഡ് ചെയ്യാൻ നടപടികൾ തുടങ്ങി; ആറ് മാസത്തെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കും

SHARE

മഹാരാഷ്ട്രയിൽ നിയമസഭ സസ്പെൻഡ് ചെയത് രാഷ്ട്രപതി ഭരണമേർപ്പെടുത്താനുള്ള നീക്കവുമായി ​ഗവർണർ. ശിവ സേനയുടെ പിന്തുണ നഷ്ടപ്പെട്ട ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ സാധിക്കില്ലെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വ്യക്തമായിരുന്നു. മുഖ്യമന്ത്രി സ്ഥാനത്തിൽ വീട്ടു വീഴ്ചയില്ലെന്ന തീരുമാനത്തിലാണ് ശിവസേന. ഈ സാഹചര്യത്തിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി മറ്റൊരു മുന്നണി അധികാരത്തിൽ വരുന്നത് തടയാനുള്ള നീക്കത്തിലാണ് പുതുയ തീരുമാനമെന്ന വിലയിരുത്തലുമുണ്ട്.

ആറ് മാസകാലത്തേയ്ക്കാകും രാഷ്ട്രപതി ഭരണം എർപ്പെടുത്തുക. അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ ശിവസേനയെ പിന്തുണയ്ക്കണം എന്ന നിർദേശത്തിൽ കോൺഗ്രസ് എൻസിപി നേത്യത്വങ്ങൾ ഇന്ന് നിലപാട് വ്യക്തമാക്കും. സർക്കാർ രൂപീകരിക്കാനുള്ള ഗവർണറുടെ ക്ഷണത്തിന് ഇന്ന് എൻസിപി ഔദ്യോഗികമായി മറുപടി നൽകും. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സംസ്ഥാനങ്ങളിൽ രാഷ്ട്രപതി ഭരണം എർപ്പെടുത്തുക ഒരു വ്യവസ്ഥ അല്ല. മറിച്ച് ഭരണഘടനയുടെ നിലനിൽപ്പ് വെല്ലുവിളിക്കപ്പെട്ടാൽ ഉള്ള അനിവാര്യതയാണ് രാഷ്ട്രപതി ഭരണം. സർക്കാർ രൂപീകരിക്കാൻ ആർക്കും സാധിച്ചില്ലെങ്കിൽ അതിനർത്ഥം അവിടെ ഭരണഘടന പ്രതിസന്ധി ഉണ്ടെന്നാണ്. ഇതിന് ഉപാധിയാണ് 356 ആം വകുപ്പ്.

മഹാരാഷ്ട്ര ഗവർണർ കോശിയാരി ഇന്ന് വൈകിട്ടോടെ രാഷ്ട്രപതി ഭരണത്തിനുള്ള റിപ്പോർട്ട് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറും. ഇപ്പോൾ സമയം നൽകിയിരികുന്ന എൻസിപി വൈകിട്ടോടേ രേഖാപരമായ മറുപടി നൽകുന്നതോടെയാകും ഗവർണറുടെ നടപടി. നിയമസഭ സസ്‌പെൻഡ് ചെയ്യാനും ഗവർണ്ണർ ശുപാർശചെയ്യും. അതേസമയം രാഷ്ട്രപതി ഭരണം ഒഴിവാക്കാൻ ശിവസേന, എൻസിപി കോൺഗ്രസ് പാർട്ടികൾ അവസാനവട്ടത്തിൽ ശ്രമിയ്ക്കുകയാണ്. ഭിന്നത ഉണ്ടായ സാഹചര്യത്തിൽ കൊൺഗ്രസ് ദേശിയ നേത്യത്വം ശിവസേനയുമായുള്ള ബന്ധം സമ്പന്ധിച്ച വിഷയത്തിൽ ഇന്ന് നിലപാട് വ്യക്തമാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.