Home GlobalVoice യുവതിക്ക് ഹൃത്വിക് റോഷനോട് കടുത്ത ആരാധന; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

യുവതിക്ക് ഹൃത്വിക് റോഷനോട് കടുത്ത ആരാധന; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

SHARE

ബോളിവുഡ് താരം ഹൃത്വിക് റോഷനോട് ഭാര്യക്ക് കടുത്ത ആരാധന. ഇതിനെ തുടര്‍ന്ന് അമേരിക്കയില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്ന ശേഷം ആത്മഹത്യ ചെയ്തു. 33കാരനായ ദിനേശ്വര്‍ ബുദ്ധിദത് ആണ് ഭാര്യ ഡോണെ ഡോജോയിയെ (27) കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ആരാധനയില്‍ അസൂയ തോന്നിയ ഭര്‍ത്താവ് ഡോണെയെ കൊലപ്പെടുത്തിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഹൃത്വികിനോടുള്ള ഡോണെയുടെ ആരാധനയോട് ദിനേശ്വറിന് കടുത്ത അസൂയയുണ്ടായിരുന്നുവെന്ന് ഡോണെയുടെ സുഹൃത്ത് മാല രംധാനി പറയുന്നു. ഹൃത്വിക് റോഷന്റെ സിനിമകള്‍ കാണുകയോ പാട്ടുകള്‍ കേള്‍ക്കുകയോ ചെയ്യുമ്ബോള്‍ അത് നിര്‍ത്താന്‍ ഡോണെയോട് ദിനേശ്വര്‍ ആവശ്യപ്പെടുമായിരുന്നെന്ന് മാല പറഞ്ഞു.
ഡോണെയെ കൊലപ്പെടുത്തിയ ശേഷം ദിനേശ്വര്‍ അക്കാര്യം ഡോണെയുടെ സഹോദരിയെ ഫോണ്‍ സന്ദേശം വഴി അറിയിച്ചു. വീടിന്‍റെ താക്കോല്‍ പൂച്ചട്ടിയുടെ ചുവട്ടിലുണ്ടെന്നും സന്ദേശത്തില്‍ പറഞ്ഞു. വീടിന് സമീപം ദിനേശ്വറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ജൂലൈയിലാണ് ദിനേശ്വറും ഡോണെയും വിവാഹിതരായത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.