നടനും നാടക ചലച്ചിത്ര പ്രവർത്തനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ് അന്തരിച്ചു

  SHARE

  നടനും നാടക ചലച്ചിത്ര പ്രവർത്തനും മാധ്യമപ്രവർത്തകനുമായിരുന്ന ജോസ് തോമസ് (58) അന്തരിച്ചു. ഏഷ്യാനെറ്റ് ന്യൂസിൽ ദീർഘകാലം മാധ്യമ പ്രവർത്തകനായിരുന്നു. തിരുവനന്തപുരം കിളിമാനൂരിന് സമീപം പുലർച്ചെ ഉണ്ടായ വാഹനാപകടത്തിലായിരുന്നു അന്ത്യം. ഉണ്ണിക്കുട്ടന് ജോലി കിട്ടി, ദയ തുടങ്ങി നിരവധി സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്.

  അൻപതിലേറെ സിനിമകളിൽ അസോസിയേറ്റ് ഡയറക്ടർ ആയി പ്രവർത്തിച്ചു. കോട്ടയം കുടമാളൂർ സ്വദേശിയായ ജോസ് തോമസ് നിരവധി നാടകങ്ങളും ടെലിവിഷൻ ഡോക്യുമെന്‍ററികളും സംവിധാനം ചെയ്തിട്ടുണ്ട്. സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങളും പലതവണ അദ്ദേഹത്തെ തേടിയെത്തി. സംസ്കാരം പിന്നീട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.