Home GlobalVoice മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം ആക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു

മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം ആക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടു

SHARE

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകരാക്രമണം. ആക്രമണത്തില്‍ 53 സൈനികര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

മെനക പ്രവിശ്യയിലെ ഇന്‍ഡലിമനെയിലുള്ള സൈനിക പോസ്റ്റിന് നേരെ വെള്ളിയാഴ്ചയാണ് ആക്രമണമുണ്ടായത്. ഒരു നാട്ടുകാരനും ആക്രണത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അയല്‍ രാജ്യമായ നൈജറിനോട് അതിര്‍ത്തി പങ്കിടുന്ന പ്രദേശമാണ് മെനക.

നിലിവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്നും മൃതദേഹങ്ങളുടെ തിരച്ചറിയല്‍ നടപടിക്രമങ്ങള്‍ തുടരുകയാണെന്നും മാലി വാര്‍ത്താവിനിമയ മന്ത്രിയായ സങ്കാരെ ട്വീറ്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.