Home GlobalVoice പാക്കിസ്ഥാനില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ 65 മരണം

പാക്കിസ്ഥാനില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ 65 മരണം

SHARE

പാക്കിസ്ഥാനിലെ ലിയാഖാത്ത്പുരില്‍ ട്രെയിനില്‍ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ച്‌ 65 മരണം. 15ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. വ്യാഴാഴ്ച കറാച്ചി-റാവല്‍പിണ്ടി തേസ്ഗാം എക്‌സ്പ്രസ് ട്രെയിനിലാണ് തീപിടിത്തമുണ്ടായത്.

യാത്രക്കാര്‍ പ്രഭാതഭക്ഷണം തയ്യാറാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചത്. പഞ്ചാബ് പ്രവിശ്യയ്ക്ക് തെക്കുള്ള റഹിം യാര്‍ഖാന്‍ നഗരത്തില്‍ വെച്ചാണ് അപകടമുണ്ടായത്. ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ മൂന്നു ബോഗികളിലാണ് തീ പടര്‍ന്നു പിടിച്ചത്.

രണ്ട് ഗ്യാസ് സ്റ്റൗ ആണ് പൊട്ടിത്തെറിച്ചത്. യാത്രക്കാര്‍ ഭക്ഷണം പാകം ചെയ്യുകയായിരുന്നു- റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദിനെ ഉദ്ധരിച്ച്‌ ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. മരണ സംഖ്യ ഉയരുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.