Home KeralaFocus എന്റെ ഭാര്യയെ അനാവശ്യമായി കരിവാരിത്തേച്ചപ്പോൾ ഈ ധർമ്മിക രോഷം എവിടെയായിരുന്നു; മനോരമയ്ക്ക് മറുപടിയുമായി മന്ത്രി കെ...

എന്റെ ഭാര്യയെ അനാവശ്യമായി കരിവാരിത്തേച്ചപ്പോൾ ഈ ധർമ്മിക രോഷം എവിടെയായിരുന്നു; മനോരമയ്ക്ക് മറുപടിയുമായി മന്ത്രി കെ ടി ജലീൽ

SHARE

മനോരമയ്ക്കും വലതുപക്ഷ മാധ്യമങ്ങൾക്കും മറുപടിയുമായി മന്ത്രി കെ ടി ജലീൽ. എഴുത്തു പരീക്ഷയിലെ 608 റാങ്കുകാരൻ ഇന്റെർവ്യൂവിൽ ഒന്നാം റാങ്ക്കാരനായി ഉയർന്ന മാർക്കോടെ ഫൈനൽ റാങ്ക് ലിസ്റ്റിൽ 210 റാങ്കുകാരനായി ദേശീയതലത്തിൽ സ്ഥാനം പിടിച്ചത് ഒരുപക്ഷെ ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ആദ്യത്തേതാവാമെന്ന് വ്യക്തമാക്കിയാണ് ഫെയ്സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്.

വാൽസല്യനിധിയായ നേതാവിന് ബി.ജെ.പി യിലും നല്ല പിടിപാടാണല്ലോ? ഒരേരീതിയിൽ മുഖ്യധാരാ മാധ്യമങ്ങളൊക്കെ നേതാവിന്റെ മകന്റെ പരമയോഗ്യത വാഴ്ത്തി പടച്ചുവിട്ട വാർത്തകൾ ഗംഭീരമായി. കൊല്ലത്തെ ഒരു തൂപ്പുകാരന്റെ മകൻ ശ്രീഹരിയെന്ന കേരള സാങ്കേതിക സർവകലാശാലയിലെ അഞ്ചാം റാങ്കുകാരന്റെ യോഗ്യത ഉപതെരഞ്ഞെടുപ്പ് കഴിഞ്ഞാലെങ്കിലും ഇവർ പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കാമെന്ന്  പോസ്റ്റിൽ പറയുന്നു.

വീട്ടിലിരിക്കുന്നവരെ പറഞ്ഞതിലാണ് പലർക്കും വിഷമം. എന്നെ കരിവാരിത്തേക്കാൻ എന്റെ ഭാര്യയെ അനാവശ്യമായി ഈ പൂങ്കവൻമാർ വലിച്ചിഴച്ച് കൊണ്ട് വന്നപ്പോൾ എവിടെയായിരുന്നു ഇപ്പോൾ അണപൊട്ടിയൊഴുകുന്ന ധാർമ്മിക രോഷമെന്ന് പറഞ്ഞാണ് മന്ത്രി കെടി ജലീലിന്റെ കുറിപ്പ് അവസാനിക്കുന്നത്.

രണ്ടു പത്രങ്ങളിൽ ഇന്നുവന്ന വാർത്തകളാണ് ഇമേജായി കൊടുത്തിരിക്കുന്നത്.😀തെറ്റു പറ്റില്ല, സ്വാധീനിക്കപ്പെടില്ല.🤣🤣 എഴുത്തു…

Posted by Dr KT Jaleel on Saturday, 19 October 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.