Home KeralaFocus ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

ഉപതെരഞ്ഞെടുപ്പ്; കൊട്ടിക്കലാശം ഇന്ന്

SHARE

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിൽ പരസ്യ പ്രചരണപ്രവർത്തനങ്ങൾക്ക് ഇന്ന് കൊട്ടിക്കലാശം. മഞ്ചേശ്വരം, എറണാകുളം, അരൂർ, കോന്നി, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലാണ് തിങ്കളാഴ്ച ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

ഇതോടൊപ്പം രാജ്യത്താകെ 49 നിയമസഭാ മണ്ഡലങ്ങളിലും ബിഹാറിലെ സമസ്തിപൂർ ലോക്സഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. സംസ്ഥാനത്ത് നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലും ശക്തമായ പ്രചരണ പ്രവർത്തനങ്ങളാണ് എൽഡിഎഫും യുഡിഎഫും കാഴ്ചവച്ചത്.

എൻഡിഎയുടെ സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. 21 നാണ് ഉപതെരഞ്ഞെടുപ്പ് . 24 ന് ഫലപ്രഖ്യാപനവും ഉണ്ടാകും. ആഴ്ച്ചകള്‍ നീണ്ട പരസ്യ പ്രചരണത്തിന് ഇന്ന് വൈകിട്ട് സമാപനമാകും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.