Home IndiaUncut വോട്ടിങ് മെഷീന്‍ വേണ്ട ; ബാലറ്റ് പേപ്പര്‍ തന്നെ മതിയെന്ന് ചത്തീസ്ഗഢ് സര്‍ക്കാര്‍

വോട്ടിങ് മെഷീന്‍ വേണ്ട ; ബാലറ്റ് പേപ്പര്‍ തന്നെ മതിയെന്ന് ചത്തീസ്ഗഢ് സര്‍ക്കാര്‍

SHARE

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അടുത്തിടെ നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ക്കു പകരം ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ ചത്തീസ്ഗഢ് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ വര്‍ഷം ഡിസംബറിലാണ് തിരഞ്ഞെടുപ്പ്.

തെരഞ്ഞെടുപ്പില്‍ കൃത്രിമം നടക്കുന്നുണ്ടെന്നും ഇ.വി.എമ്മുകള്‍ക്ക് വിശ്വാസ്യതയില്ലെന്നുമുള്ള കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണങ്ങള്‍ക്കിടെയാണ് ചത്തീസ്ഗഢ് സര്‍ക്കാർ നിര്‍ണായക നീക്കങ്ങള്‍ നടത്തുന്നത്.

അതേസമയം, ബാലറ്റ് പേപ്പറിലേക്ക് മടങ്ങി പോകാനാവില്ലെന്ന നിലപാടിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. മന്ത്രിസഭാ ഉപസമിതിയുടെ ശുപാര്‍ശ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന്റെ നേതൃത്വലുള്ള മന്ത്രിസഭ അംഗീകരിച്ചു. മേയര്‍, ചെയര്‍പേഴ്‌സണ്‍ സീറ്റുകളിലേക്ക് പരോക്ഷ തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ശുപാര്‍ശയും മന്ത്രിസഭ അംഗീകരിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള നിയമഭേദഗതി നടത്താന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നാണ് വിവരം .

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.