Home GlobalVoice ടോക്കിയോ ഒളിംപിക്സില്‍ കളിക്കാനൊരുങ്ങി ഫെഡറര്‍

ടോക്കിയോ ഒളിംപിക്സില്‍ കളിക്കാനൊരുങ്ങി ഫെഡറര്‍

SHARE

2020ല്‍ ടോക്കിയോയില്‍ നടക്കുന്ന ഒളിംപിക്സില്‍ പങ്കെടുക്കുമെന്ന് അറിയിച്ച്‌ ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. 39കാരനായ ഫെഡറര്‍ 2012 ഒളിംപിക്സില്‍ സിംഗിള്‍സില്‍ വെള്ളി മെഡല്‍ സ്വന്തമാക്കിയിരുന്നു. കൂടാതെ 2008ല്‍ നടന്ന ബീജിംഗ് ഒളിംപിക്സില്‍ ഡബിള്‍സില്‍ സ്റ്റാന്‍ വാവ്റിങ്കയുടെ കൂടെ സ്വര്‍ണ്ണവും നേടിയിട്ടുണ്ട്. പരിക്ക് തന്നെ അലട്ടിയില്ലെങ്കില്‍ തീര്‍ച്ചയായും താന്‍ ടോക്കിയോ ഒളിംപിക്സില്‍ കളിക്കുമെന്നാണ് ഫെഡറര്‍ പ്രഖ്യാപിച്ചത്.

2016ല്‍ റിയോയില്‍ നടന്ന ഒളിംപിസില്‍ ഫെഡറര്‍ പരിക്ക് മൂലം കളിച്ചിരുന്നില്ല. 20 തവണ ഗ്രാന്‍ഡ് സ്ലാം കിരീടം നേടിയ ഫെഡറര്‍ 2000 സിഡ്‌നി ഒളിംപിക്സില്‍ നാലാമതായും 2004ലെ ഏതെന്‍സ് ഒളിംപിക്സില്‍ ക്വാര്‍ട്ടര്‍ ഫൈനലിലും ഫെഡറര്‍ പുറത്തായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.