ഇന്ത്യയുടെ ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിലെ മൂന്നാം മല്‍സരത്തില്‍ ഇന്ത്യക്ക് സമനില. അവസാന നിമിഷം ഇന്ത്യ നേടിയ ഗോളിലാണ് സമനില പിടിച്ചത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് ലീഡ് ചെയ്ത ബംഗ്ലാദേശിനെ അവസാന നിമിഷം ആദില്‍ ഖാനാണ് ഇന്ത്യയുടെ അഭിമാനം കാത്തത്. പരാജയഭീതിയില്‍ ആയിരുന്നു ഇന്ത്യ.
42-ാം മിനിറ്റില്‍ സാദ് ഉദിന് ആണ് ബംഗ്ലാദേശിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് ബംഗ്ലാദേശ് ഗോള്‍ നേടിയത്. ഗോള്‍കീപ്പര്‍ ഗുര്‍പ്രീതിന്റെ പിഴവാണ് ഗോളില്‍ കലാശിച്ചത്. പിന്നീട ഗോളിനായി പരിശ്രമിച്ചെങ്കിലും ബംഗ്ലാദേശിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ ഇന്ത്യ വിയര്‍ക്കുകയായിരുന്നു എമ്ബത്തിയൊമ്ബതാം മിനിറ്റില്‍ ആണ് ഇന്ത്യ സമനില ഗോള്‍ നേടിയത്.