Home SilverScreen അമിതമായ മദ്യാപന ശീലം ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി;പ്രണയത്തകർച്ച ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു: ശ്രുതി ഹാസൻ

അമിതമായ മദ്യാപന ശീലം ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കി;പ്രണയത്തകർച്ച ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു: ശ്രുതി ഹാസൻ

SHARE

തെന്നിന്ത്യയിൽ നിരധി ആരാധരുള്ള നടിയാണ് ശ്രുതി ഹാസൻ. അഭിനേത്രിയായും ​ഗായികയായും തിളങ്ങിയ ശ്രുതി അടുത്തിടെയായി സിനിമയിൽ തീരെ സജീവമല്ല. ഇപ്പോഴിതാ തൻെറ മദ്യാപന ശീലത്തെക്കുറിച്ചും കാമുകനുമായുള്ള ബന്ധം അവസാനിപ്പിച്ചതിനെക്കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ശ്രുതു.

ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ശ്രുതി മനസു തുറന്നത്. അമിതമായ മദ്യാപന ശീലം ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ടെന്നും നടി വെളിപ്പെടുത്തി. വിസ്കി കഴിച്ചുകൊണ്ടിരുന്ന ആളായിരുന്നു താൻ. ഇടക്കുവെച്ച് ഈ ശീലം നിർത്താന്‍ തീരുമാനിച്ചു. എന്നാൽ ആ സമയത്ത് വല്ലാത്തൊരു അവസ്ഥയിലൂടെയായിരുന്നു കടന്നുപോയിരുന്നത്.

ഇതു തികച്ചും വ്യക്തിപരമായ കാര്യമാണെന്നും മറ്റുള്ളവരോട് ഇതേക്കുറിച്ച് സംസാരിക്കേണ്ടെന്നും തീരുമാനിച്ചിരുന്നു. കാമുകൻ മിഖായേൽ കോഴ്സലുമായുള്ള വേർപിരിയൽ തന്നെ കുറേ കാര്യങ്ങൾ പഠിപ്പിച്ചെന്നും ശ്രുതി പ്രതികരിച്ചു. ‘ താൻ വളരെ കൂൾ ആയിരുന്നു, നിഷ്കളങ്കയായിരുന്നു. പെട്ടെന്ന് ഇമോഷണൽ ആകുന്ന ആളായിരുന്നു. ആ ബന്ധം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു’, ശ്രുതി ഹാസൻ കൂട്ടിച്ചേർത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.