Home CheesyDays ജല്ലികട്ട് ജിസിസിയില്‍ ഒക്ടോബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും

ജല്ലികട്ട് ജിസിസിയില്‍ ഒക്ടോബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും

SHARE

ഈ.മ.യൗ എന്ന ചിത്രത്തിന് ശേഷം ലിജോ ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജല്ലിക്കട്ട്. ആന്‍റണി വര്‍ഗീസ് നായകനായി എത്തുന്ന ചിത്രത്തില്‍ ചെമ്ബന്‍ വിനോദ്, സാബു മോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം ഒക്ടോബര്‍ നാലിന് പ്രദര്‍ശനത്തിന് എത്തി. മികച്ച അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ജിസിസിയില്‍ ഒക്ടോബര്‍ 17ന് പ്രദര്‍ശനത്തിന് എത്തും.

എസ്‌ ഹരീഷും ആര്‍ ജയകുമാറും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ശാന്ത് പിള്ളയാണ്. ചിത്രം നിര്‍മിക്കുന്നത് ഒ തോമസ് പണിക്കര്‍ ആണ്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ചിത്രം ടൊറന്‍റോ ചലച്ചിത്രമേളയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.

അന്തരിച്ച നടന്‍ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ്. . 2010-ല്‍ പുറത്തിറങ്ങിയ നായകന്‍ എന്ന ചിത്രത്തിലൂടെ പെല്ലിശ്ശേരി അരങ്ങേറ്റം നടത്തി. പിന്നീട് സിറ്റി ഓഫ് ഗോഡ് (2011), ആമേന്‍ (2013) എന്നീ വിജയ ചിത്രങ്ങള്‍ ചെയ്തു 86 പുതുമുഖങ്ങള്‍ അഭിനയിച്ച അങ്കമാലി ഡയറിസ് (2017) എന്ന സിനിമയാണ് അഞ്ചാമത്തെ ചിത്രം. ശേഷം ഈ.മ.യൗ 2018 ല്‍ പുറത്തിറങ്ങി. 2018 ലെ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ഈ.മ.യൗ എന്ന ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് ലഭിച്ചു. 48-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച സംവിധായകനുള്ള പുരസ്കാരവും, 49-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച സംവിധായകനുള്ള സില്‍വര്‍ പിയാകിനും ലഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.