Home SilverScreen സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടി ടിക് ടോകിൽ; സ്മിത പുനര്‍ജന്മമെടുതാതായി സോഷ്യൽ മീഡിയയിൽ ചർച്ച

സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടി ടിക് ടോകിൽ; സ്മിത പുനര്‍ജന്മമെടുതാതായി സോഷ്യൽ മീഡിയയിൽ ചർച്ച

SHARE

1980-90 കാലത്ത് തെന്നിന്ത്യന്‍ സിസിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടിയാണ് സില്‍ക്ക് സ്മിത. വിവിധ ഭാഷകളിലായി നിരവധി സിനിമകളില്‍ സ്മിത അഭിനയിച്ചു. തമിഴില്‍ രജനീകാന്ത്, കമല്‍ഹാസന്‍ അടക്കമുളള നടന്മാര്‍ക്കൊപ്പവും സ്മിത വേഷമിട്ടു. മലയാളത്തിലും മോഹന്‍ലാൽ ഉള്‍പ്പെടെയുള്ള താരങ്ങളോടൊപ്പം സില്‍ക്ക് സ്മിത വേഷമിട്ടു.. 36-ാം വയസില്‍ ആത്മഹത്യയിലൂടെ സില്‍ക്ക് സ്മിത ജീവിതം അവസാനിപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ സില്‍ക്ക് സ്മിത വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത് ഒരു ടിക്ടോക് വീഡിയോയിലൂടെയാണ്. സില്‍ക്ക് സ്മിതയുടെ രൂപസാദൃശ്യമുളള പെണ്‍കുട്ടിയുടെ ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുന്നത്. സ്മിതയും രജനീകാന്തും അഭിനയിച്ച ‘പേസ കൂടാത്’ എന്ന ഗാനമാണ് പെണ്‍കുട്ടി ടിക് ടോക്കിനായി തിരഞ്ഞെടുത്തത്. വീഡിയോയിലെ പെണ്‍കുട്ടിയെ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ സ്മിതയാണെന്നേ പറയൂ. വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സില്‍ക്ക് സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് പറയുന്നത്. ചിലര്‍ സ്മിത പുനര്‍ജന്മമെടുത്തതാണോയെന്നും ചോദിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.