Home SilverScreen വിജയ് നായകനാവുന്ന ചിത്രം ‘ബിഗില്‍’ ന്റെ ട്രൈലെർ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഒരു കോടി...

വിജയ് നായകനാവുന്ന ചിത്രം ‘ബിഗില്‍’ ന്റെ ട്രൈലെർ റിലീസ് ചെയ്തു മണിക്കൂറുകൾക്കുള്ളിൽ ഒരു കോടി പേർ കണ്ടു

SHARE

തമിഴ് നടൻ വിജയ് യുടെ ഏറ്റവും പുതിയ സിനിമയായ ബിഗിലിന്റെ ട്രയിലർ ആണ് ഇപ്പോൾ ട്രെൻഡിങ്ങിൽ.
ശനിയാഴ്ച വൈകീട്ട് ആറ് മണിക്ക് പുറത്ത് വിട്ട ട്രയിലര്‍ യൂടൂബില്‍ മാത്രം ഏഴ് മണിക്കൂറിനുള്ളില്‍ ഒരുകോടി ആളുകളാണ് കണ്ടത്. 14 ലക്ഷം ലൈക്കുകളും തൊണ്ണൂറ്റിയൊന്‍പതിനായിരം കമന്റുകളും ഈ സമയത്തിനുള്ളില്‍ മാത്രംനേടിയിട്ടുണ്ട്. അതായത് ഈ പോക്ക് പോയാല്‍ പല കോടി കടന്നു ചരിത്രമാകുമെന്ന കാര്യം ഉറപ്പ്. രാജ്യത്തെ മറ്റൊരു യുവ താരത്തിനും സ്വപ്നംപോലും കാണാന്‍ കഴിയാത്ത പ്രേക്ഷക പിന്തുണയാണിത്.

തമിഴകത്തിന് സമാനമായ രീതിയില്‍ വലിയ ഒരു ആരാധകവൃന്ദം കേരളത്തിലും ദളപതിക്കുണ്ട്. ട്രയിലര്‍ പുറത്ത് വിട്ടത് ഇവിടെയും ആവേശപൂര്‍വ്വമാണ് വിജയ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. വനിതാ ഫുട്‌ബോള്‍ ടീമിന്റെ കഥ പറയുന്ന സിനിമയായതിനാല്‍ സ്ത്രീകളുടെ വലിയ ഒരു തള്ളിക്കയറ്റം ഈ സിനമക്കും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ രാജ്യത്തെതന്നെ ആദ്യ ദിനം ഏറ്റവും കൂടുതല്‍ പണം വാരുന്ന സിനിമയുടെ പട്ടികയില്‍ മുന്‍ നിരയില്‍ ബിഗില്‍ എത്തും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.