Home IndiaUncut അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ക വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു

അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അല്‍ക വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു

SHARE

കോണ്‍ഗ്രസ് വിട്ട് ആം ആദ്മി പാര്‍ട്ടിയിലേക്ക് പോയ അല്‍ക ലാംബ അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പി.സി. ചാക്കോയുടെ നേതൃത്വത്തില്‍ ഡല്‍ഹി കോണ്‍ഗ്രസ് ആസ്ഥാനത്ത് വച്ച്‌ അല്‍ക്കയ്ക്ക് പാര്‍ട്ടി അംഗത്വം നല്‍കി. അടുത്ത വര്‍ഷം ‌നടക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മുന്‍നിറുത്തിയാണ് അല്‍ക്കയുടെ മടക്കമെന്നാണ് റിപ്പോര്‍ട്ട്. 20 വര്‍ഷത്തോളം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ച ശേഷമാണ് അല്‍ക്ക പാര്‍ട്ടി വിട്ടതും ആപ്പ് ടിക്കറ്റില്‍ ചാന്ദിനി ചൗക്കില്‍ നിന്ന് മത്സരിച്ച്‌ എം.എല്‍.എയായതും.

2014ലാണ് അല്‍ക്ക ആം ആദ്മിയില്‍ ചേര്‍ന്നത്. അരവിന്ദ് കേജ്‌രിവാളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ആപ്പില്‍ നിന്നുള്ള അല്‍ക്കയുടെ രാജി. ഡല്‍ഹിനിയമസഭയില്‍ രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന റദ്ദാക്കണം എന്നാവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി പ്രമേയം അവതരിപ്പിച്ചിരുന്നു. എന്നാല്‍ അല്‍ക്ക ഇതിനോട് യോജിച്ചിരുന്നില്ല. ഇത് പാര്‍ട്ടിക്കുള്ളില്‍ അല്‍ക്കയ്ക്ക് എതിരെ വലിയ വിമര്‍ശനത്തിന് കാരണമായി. തുടര്‍ന്ന് അല്‍ക്കയെ ഡല്‍ഹി നിയമസഭാ സ്പീക്കര്‍ റാം നിവാസ് അയോഗ്യയായി പ്രഖ്യാപിച്ചു. ഇതിന് പിന്നാലെയാണ് സെപ്തംബറില്‍ അല്‍ക്ക രാജിവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.