Home IndiaUncut വൈദ്യുതി നിരക്ക്‌ വർധനയ്‌ക്ക്‌ വഴിവയ്‌ക്കുന്ന നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

വൈദ്യുതി നിരക്ക്‌ വർധനയ്‌ക്ക്‌ വഴിവയ്‌ക്കുന്ന നിയമ നിർമാണത്തിനൊരുങ്ങി കേന്ദ്രസർക്കാർ

SHARE

അനിയന്ത്രിത നിരക്ക്‌ വർധനയ്‌ക്ക്‌ വഴിവയ്‌ക്കുന്ന പുതിയ വൈദ്യുതി നിയമത്തിന്‌ കേന്ദ്രസർക്കാർ രൂപം നൽകുന്നു. വൈദ്യുതി മേഖലയെ പൂർണമായും സ്വകാര്യവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണിത്‌. മത്സരവും കാര്യക്ഷമതയും വർധിപ്പിക്കാനെന്നപേരിൽ എല്ലാ സംസ്ഥാനത്തും മൂന്നോ നാലോ വൈദ്യുതിവിതരണ കമ്പനികൾക്ക്‌ അംഗീകാരം നൽകും.

ലേലംവഴിയാണ്‌ ഇവയ്‌ക്ക്‌ ലൈസൻസ്‌ നൽകുക. ഒരു മെഗാവാട്ടിൽ കൂടുതൽ ഉപയോഗിക്കുന്നവർക്ക്‌ ഇഷ്ടമുള്ള കമ്പനിയിൽനിന്ന്‌ വൈദ്യുതി വാങ്ങാം. മത്സരാധിഷ്‌ഠിതമായി നിരക്ക്‌ നിശ്ചയിക്കും. വൈദ്യുതി ഉൽപ്പാദന–-വിതരണമേഖലകളിൽ സർക്കാർ നിയന്ത്രണവും സബ്‌സിഡിയും പൂർണമായും ഒഴിവാക്കും. കരട്‌ നിയമം 10 ദിവസത്തിനകം പ്രസിദ്ധീകരിക്കുമെന്ന്‌ ഊർജസഹമന്ത്രി ആർ കെ സിങ്‌ ഒരു അഭിമുഖത്തിൽ പറഞ്ഞു.

2003 നുശേഷമുള്ള ഏറ്റവും വലിയ പരിഷ്‌കാരമാണ്‌ വൈദ്യുതി രംഗത്ത്‌ നടക്കുന്നത്‌. ഇന്ധനലഭ്യതനോക്കി ഉൽപ്പാദനകേന്ദ്രങ്ങൾ എവിടെയും സ്ഥാപിക്കാം. ലൈസൻസ്‌ ആവശ്യമില്ല. ദേശീയഗ്രിഡ്‌ വഴി വൈദ്യുതി വിൽക്കാം.
എൻടിപിസിക്ക്‌ ഏത്‌ ഉൽപ്പാദനകമ്പനിയിൽനിന്നും വൈദ്യുതി വാങ്ങി വിതരണം ചെയ്യാമെന്നും മന്ത്രി പറഞ്ഞു. പെട്രോളിയം ഉൽപ്പന്നങ്ങളുടെ വിലനിയന്ത്രണം സ്വകാര്യകമ്പനികൾക്ക്‌ വിട്ടുകൊടുത്തതുപോലെയാണ്‌ വൈദ്യുതി മേഖലയിലെയും സർക്കാർ നിയന്ത്രണം ഒഴിവാക്കുന്നത്‌. എന്നാൽ, രാജ്യാന്തരവിപണിയിൽ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വില വർധിപ്പിക്കുകയാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.