Home KeralaFocus മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു

മാണി സി കാപ്പന്‍ സത്യപ്രതിജ്ഞ ചെയ്തു

SHARE

പാലായില്‍ നിന്ന് എംഎല്‍എ ആയി തെരഞ്ഞെടുക്കപ്പെട്ട മാണി സി കാപ്പന്‍ നിയമസഭാംഗമായി സത്യ പ്രതിജ്ഞ ചെയ്തു. ദൈവനാമത്തില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുമ്ബാകെയായിരുന്നു സത്യപ്രതിജ്ഞ.

ബാങ്ക്വറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളാരും പങ്കെടുത്തില്ല.

തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ദിനേശ് മേനോനെതിരെ വക്കീല്‍ നോട്ടീസ് അയച്ചതായും മന്ത്രിയാകാന്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും സത്യപ്രതിജ്ഞക്കു ശേഷം മാണി സി കാപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ തോല്പിച്ചത്. 54 വര്‍ഷം നീണ്ട മാണി ഭരണത്തിനാണ് ഇതോടെ അറുതിയായത്. എംഎല്‍എ ആയിരുന്ന മാണിയുടെ നിര്യാണത്തെത്തുടര്‍ന്നാണ് പാലായില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.