Home KeralaFocus മുഖ്യധാരമാധ്യമങ്ങളുടെ ആർഎസ്എസ് പ്രീതിക്കു പിന്നിലെ കാരണങ്ങൾ ഇതാണ്

മുഖ്യധാരമാധ്യമങ്ങളുടെ ആർഎസ്എസ് പ്രീതിക്കു പിന്നിലെ കാരണങ്ങൾ ഇതാണ്

SHARE

വലതുപക്ഷ വർ​ഗീയ രഷ്ട്രീയം കേരളത്തിലെ മാധ്യമങ്ങളിൽ അപകടകരമാംവിധം സ്വാധീനം ചെല്ലുത്തുന്നതിന്റെ തെളിവുകൾ സമീകലത്തായി പുറത്തു വരികയാണ്. ​എന്തുകൊണ്ടാണിതുണ്ടാകുന്നതെന്നത് നാം ചിന്തിക്കേണ്ടതുണ്ട്. മഹാത്മ​ഗാന്ധിയുടെ 150-ാം ജന്മദിനത്തിൽ മാതൃഭൂമിയിൽ ആർഎസ്എസ് തലവൻ മോഹൻ ഭ​ഗവതിന്റെ ലേഖനം പ്രസിദ്ധീകരിച്ചു വരാനുണ്ടായ സാഹചര്യമെന്തായിരിക്കാം. കേരളത്തിൽ ആർഎസ്എസ് നടത്തുന്ന പദസഞ്ചലനത്തിന്റെ ഫോട്ടോ ഫീച്ചർ ചെയ്യാൻ മനോരമ തയ്യാറാകുന്നതിന്റെ കാരണങ്ങളെന്തായിരിക്കാം. ഇത്തരത്തിൽ സമീപകാലത്ത് കേരളത്തിലെ മാധ്യമങ്ങളിൽ ഉടലെടുക്കുന്ന ആർഎസ്എസ് പ്രീതിക്കു പിന്നിലെ കാരണങ്ങളെന്തായിരിക്കാം.

കേരളത്തിൽ ആർഎസ്എസ് അനുകൂലവാർത്തകൾ പ്രചാരം കൂടുതലാണെന്നു കരുതാൻ സാധിക്കില്ല. കാരണം നവോത്ഥാന മൂല്യങ്ങൾ നഷ്ടമാകാത്തെ കാത്തുസൂക്ഷിക്കുന്ന ഒരു ജനതയാണ് നമ്മൾ. സ്വാർത്ഥ താൽപര്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ചിലർ അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും, ​ഗാന്ധി വധത്തിന് കാരണമായത് ആർഎസ്എസ് ആണെന്നും ആ രാഷ്ട്രീയത്തിന്റെ അപകടം തിരിച്ചറിഞ്ഞ് ഇന്ത്യയിൽ ആർഎസ്എസ് നിരോധിക്കപ്പെട്ടിരുന്നെന്നും അറിയുന്നവരാണ് കേരളിയർ. കൂടാതെ ആർഎസ്എസ് മുന്നോട്ട് വയ്ക്കുന്ന വർ​ഗീയ രാഷ്ട്രീയം മതവർ​ഗീയതയിൽ മുങ്ങിയ ഇരുണ്ട കാലത്തേക്കുള്ള തിരിച്ചു പോക്കാണെന്നും കേരള ജനതയിക്ക് വ്യക്തമായറിയാം. അതുകൊണ്ട് തന്നെ ഇത്തരം വാർത്തകളിലൂടെ വായനക്കാരെ കൂട്ടാനല്ല ഈ മാധ്യമങ്ങൾ ശ്രമിക്കുന്നത്.

മറിച്ച് ഇതൊരു അജണ്ടയുടെ ഭാ​ഗമാണ്. വർ​ഗീയ ശക്തികൾക്ക് അത്രമേൽ വേരോട്ടമില്ലത്ത കേരളത്തിൽ പിടിമുറുക്കാൻ ആ കേന്ദ്രങ്ങൾ നടത്തുന്ന അജണ്ടയുടെ ഭാ​ഗമായി മാറുകയാണ് ഇവിടുത്തെ മുഖ്യധാരമാധ്യങ്ങൾ. മലയാള മനോരമയ്ക്കും മാതൃഭൂമിക്കും കേരളത്തിൽ വലിയ പ്രചാരമാണുള്ളത്. ജനങ്ങൾക്കിടയിലേക്ക് വർ​ഗീയ രാഷ്ട്രീയ ചിന്തകൾ കുത്തിവയ്ക്കൻ ഈ മാധ്യമങ്ങളിലൂടെ കഴിയും എന്നതിന്റെ തികഞ്ഞ ബോധ്യത്തിലാണ് ഇത്തരം നീക്കങ്ങളുണ്ടാകുന്നത് എന്നുവേണം കരുതാൻ. കമ്മ്യൂണിക്കേഷൻ തിയറികൾ പ്രകാരം ഒപീനിയൻ ലീഡർ എന്നരു വിഭാ​ഗമുണ്ട്. ഓരു വ്യക്തിക്ക് എറ്റവും വിശ്വാസമുള്ള ആളുകളാണ് ഇത്തരത്തിൽ ഒപ്പീനിയൻ ലീഡറായി കാണക്കാപ്പെടുന്നത്. അത്തരത്തിൽ വിശ്വാസ്യത കൂടിയ വ്യക്തി പറയുന്ന കാര്യങ്ങൾക്കും വിശ്വാസ്യത കൂടും. ചിലകാര്യങ്ങൾ നാം ചിലരോട് അഭിപ്രായം തേടുന്നത് ഇതിന്റെ ഭാ​ഗമായാണ്.

കഴിഞ്ഞകാലത്ത് കേരളത്തിലെ ജനങ്ങൾക്കിടയിൽ ഈ മാധ്യമങ്ങൾ നേടിയെടുത്ത വിശ്വാസ്യതയാണ് വർ​ഗീയ രാഷ്ട്രീയത്തിനിവിടെ ആവശ്യം. ആ മാധ്യമങ്ങളുടെ വിശ്വാസ്യത ഇന്ന് പണംകൊടുത്ത് നേടാമെന്നതാണ് ഈ കാലത്തെ മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. അതുകൊണ്ട് കരുതൽ വേണ്ടത് നമ്മുക്കാണ് ഇത്തരിത്തിലുള്ള അജണ്ടകളിൽ അകപ്പെടാതിരിക്കാൻ.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.