Home IndiaUncut ജമ്മു-കശ്മീർ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഇന്ത്യ; ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിന് നിരോധനമെന്ന് യു.എസ് സെനറ്റർ

ജമ്മു-കശ്മീർ സന്ദർശനത്തിന് അനുമതി നിഷേധിച്ച് ഇന്ത്യ; ഒന്നും ഒളിക്കാനില്ലെങ്കിൽ എന്തിന് നിരോധനമെന്ന് യു.എസ് സെനറ്റർ

SHARE

ജമ്മു-കശ്മീർ സന്ദർശനത്തിനൊരുങ്ങിയ യു.എസ് സെനറ്റർക്ക് അനുമതി നിഷേധിച്ച് ഇന്ത്യ. ഡെമോക്രാറ്റിക് പാർട്ടി സെനറ്റർ ക്രിസ് വാൻ ഹോളനാണ് അനുമതി നിഷേധിച്ചത്. ഇന്ത്യൻ അധികൃതർ തന്റെ കശ്മീർ സന്ദർശനത്തിന് അനുമതി നിഷേധിച്ചതായി അദ്ദേഹം പറഞ്ഞു. പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം കശ്മീരിലെ സ്ഥിതികഗതികൾ നേരിട്ട് കണ്ട് വിലയിരുത്താൻ ശ്രീനഗറിലേക്ക് പോകാൻ താൻ തയ്യാറായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ‘കശ്മീരിലെ അവസ്ഥ എന്താണെന്ന് അറിയാൻ താൽപര്യമുണ്ട്. ആശയവിനിമയ സംവിധാനങ്ങൾ ഇപ്പോഴും പുനഃസ്ഥാപിക്കാത്ത കശ്മീരിൽ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ ഇന്ത്യൻ സർക്കാരിന് താൽപര്യമില്ല. നിങ്ങൾക്ക് ഒന്നും ഒളിക്കാനില്ലെങ്കിൽ പിന്നെ എന്തിനാണ് സന്ദർശകരെ തടയുന്നത്.’-ഹോളൻ ചോദിച്ചു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ എന്ന നിലയിൽ ഇന്ത്യയും യു.എസും പങ്കിട്ട മൂല്യങ്ങളെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. സുതാര്യത പ്രധാനമായ നിമിഷമാണിതെന്നും അദ്ദേഹത്തെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. അതേസമയം, ഹോളന്റെ പ്രസ്താവനയിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

നേരത്തെ, കശ്മീരിലെ നിയന്ത്രണങ്ങൾ പരാമർശിക്കുന്ന ബില്ലിൽ ഭേദഗതി നിർദ്ദേശിച്ചപ്പോൾ കശ്മീരുമായി ബന്ധപ്പെട്ട് വിദേശകാര്യ സെനറ്റ് കമ്മിറ്റി ഇന്ത്യയ്ക്കെതിരെ നിലപാടെടുത്തിരുന്നു.

യു.എസ് സെനറ്റർ വാൻ ഹോളനാണ് ഭേദഗതി നിർദ്ദേശിച്ചത്. തന്റെ അപ്പീലിൽ, ഹോളൻ നിർണായകമായ ഇന്ത്യ-യുഎസ് ബന്ധങ്ങൾ ഉയർത്തിക്കാട്ടുകയും കശ്മീരിലെ നിലവിലെ മാനുഷിക പ്രതിസന്ധി പരാമർശിക്കുകയും ചെയ്തിരുന്നു. കശ്മീരിലെ ആശയവിനിമയം പുനഃസ്ഥാപിക്കാനും തടവിലാക്കിയവരെ മോചിപ്പിക്കാനും ഇന്ത്യയോട് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.