Home IndiaUncut മോദി സര്‍ക്കാറിന്റെ ആദ്യ അഞ്ചു വർഷത്തിൽ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കടത്തിൽ മൂന്നിരട്ടി വർദ്ധനവ്

മോദി സര്‍ക്കാറിന്റെ ആദ്യ അഞ്ചു വർഷത്തിൽ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കടത്തിൽ മൂന്നിരട്ടി വർദ്ധനവ്

SHARE

ഒന്നാം മോദി സര്‍ക്കാറിന്റെ ഭരണകാലയളവില്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ കടം മൂന്നിരട്ടി വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2014 മാര്‍ച്ചില്‍ 91,409 കോടി രൂപ ആയിരുന്ന കടമാണ് ഇപ്പോള്‍ 2.65 ലക്ഷം കോടിയായി കുത്തനെ വര്‍ദ്ധിച്ചത്. 2019 മാര്‍ച്ച് വരെയുള്ള കണക്കാണിത്. 190 ശതമാനം വര്‍ദ്ധനയാണ് കടത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന, സ്വന്തമായ വരുമാന സ്രോതസ്സില്ലാത്ത കമ്പനിയാണിത്.

കേന്ദ്രം നല്‍കിയിരുന്ന ഭക്ഷ്യസബ്‌സിഡി കുറഞ്ഞതോടെയാണ് കോര്‍പറേഷന്‍ വായ്പകള്‍ എടുക്കാന്‍ നിര്‍ബന്ധിതമായത്. മോദി അധികാരമേറ്റ 2016 മുതല്‍ ദേശീയ ചെറുകിട സേവിങ്‌സ് ഫണ്ടില്‍ (എന്‍.എസ്.എസ്.എഫ്) നിന്ന് എഫ്.സി.ഐ തുടര്‍ച്ചയായി വായ്പ എടുത്തിരുന്നു. വായ്പകളില്‍ നിന്നു മാത്രമായി മാര്‍ച്ച് വരെ 1.91 കോടി രൂപയുടെ ബാദ്ധ്യത കോര്‍പറേഷനുണ്ട്. 1965ല്‍ ഫുഡ് കോര്‍പറേഷന്‍ ആക്ടിലൂടെയാണ് എഫ്.സി.ഐ സ്ഥാപിതമായത്. ഭക്ഷ്യധാന്യങ്ങളുടെ സംസ്‌കരണത്തിനും വിതരണത്തിനുമുള്ള കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണിത്.

2019-20ലെ സ്ബ്‌സിഡി കേന്ദ്രം അനുവദിച്ചാല്‍ തന്നെ 2020 മാര്‍ച്ചോടെ 174,000 കോടി സബ്‌സിഡി കൂടി എഫ്.സി.ഐക്ക് കിട്ടാനുണ്ടാകും. വായ്പാ ഇനത്തില്‍ 145000 കോടി രൂപയും. ഈ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ 186000 കോടി രൂപയാണ് സബ്‌സിഡിയായി എഫ്.സി.ഐക്ക് ആവശ്യമുണ്ടായിരുന്നത്. എന്നാല്‍ 151,000 കോടി രൂപ മാത്രമാണ് ബജറ്റില്‍ കോര്‍പറേഷനായി വകയിരുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.