Home LookingGlass പ്രളയത്തിൽ തകർന്ന വായനശാല പുതുക്കി പണിതു

പ്രളയത്തിൽ തകർന്ന വായനശാല പുതുക്കി പണിതു

SHARE

പ്രളയത്തിൽ തകർന്ന യുണൈറ്റഡ് സ്റ്റാർസ് വായനശാല ആർട്‌സ് ആൻഡ് സ്‌പോർട്സ് ക്ലബ്ബ് പനങ്കയത്തിന്റെ പുതുക്കി പണിത കെട്ടിടം പോത്ത്കൽ പഞ്ചായത്ത് പ്രസിഡന്റ് കെ കരുണാകരൻ പിള്ള ഉത്ഘാടനം ചെയ്തു. കഴിഞ്ഞ വർഷം ആഗസ്റ്റ് 8നുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലുമാണ് കെട്ടിടം തകർന്നു വീണത്.

ഉത്ഘാടനത്തോടനുബന്ധിച്ച് തലശ്ശേരി പ്രൊജക്റ്റ് ഹോപ് സംഘടനയും യുണൈറ്റഡ് വായനശാലയും സംയുക്തമായി 50 വൃക്ക രോഗികൾക്കുള്ള ഡയാലിസർ മെഷീൻ വിതരണവും നടത്തി. മുഷാബിർ കേലൻ തൊടിക അദ്ധ്യക്ഷനായി, ജനമൈത്രി എക്സൈസ് ഓഫീസർ ദിനേഷൻ, തോമസ് മാസ്റ്റർ, നാസർ, ഇ പോക്കർ ,സക്കീർ എന്നിവർ പ്രസംഗിച്ചു. മൻസൂർ ചെമ്മല സ്വാഗതവും സലാഹുദ്ദീൻ നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.