Home CRIME പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്

പിറന്നാള്‍ ദിനത്തില്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് പിതാവ്

SHARE

പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബൊളീവിയയിലെ ചിപായയിലായിരുന്നു സംഭവം.

കഴിഞ്ഞ ദിവസം പ്രതിയുടെ മകളുടെ 13-ാമത്തെ പിറന്നാളായിരുന്നു. മകള്‍ക്കൊപ്പം പിറന്നാള്‍ ദിനത്തില്‍ തനിച്ച്‌ സമയം ചെലവഴിക്കണമെന്ന് പെണ്‍കുട്ടിയുടെ അമ്മയോട് പ്രതി ആവശ്യപ്പെട്ടു. തുടര്‍ന്ന് അമ്മ വീട്ടില്‍ നിന്നും പോയ സമയത്ത് മകളെ ക്രൂരമായി ബലാത്സംഗം ചെയ്തു. സംഭവം പുറത്തറിയിച്ചാല്‍ കൊന്നുകളയുമെന്നും ഭാര്യയെ ഭീഷണിപ്പെടുത്തി.

ഭീഷണിയെ വകവയ്ക്കാതെ ഇവര്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു.തുടര്‍ന്ന് അമ്മയുടെ പരാതിയിന്മേല്‍ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മകള്‍ക്ക് പിറന്നാള്‍ സമ്മാനം നല്‍കാന്‍ വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ സ്വന്തമായി ഒരു ഗിഫ്റ്റ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.