Home CheesyDays മെഹന്തി ഭ്രമക്കാരുടെ ശ്രദ്ധയ്ക്ക്; സുക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുവതിയുടെ അനുഭവ കുറിപ്പ് ശ്രദ്ധേയമാവുന്നു

മെഹന്തി ഭ്രമക്കാരുടെ ശ്രദ്ധയ്ക്ക്; സുക്ഷിച്ചാൽ ദുഃഖിക്കേണ്ട; യുവതിയുടെ അനുഭവ കുറിപ്പ് ശ്രദ്ധേയമാവുന്നു

SHARE

അതിസുന്ദരമായ രീതിയിൽ കൈകളിൽ മെഹന്തിയിടുന്നത് നാം കണ്ടിട്ടുണ്ട്. എന്നാൽ ഇത്തിരത്തിൽ കൈകളിലിടുന്ന മെഹന്തി ചിലപ്പോഴൊക്കെ കൈകളിൽ ശക്തമായ പൊളൽ ഏൽപ്പിക്കാറുണ്ട്. ഇത്തരത്തിലുണ്ടയ അനുഭവം വ്യക്തമാക്കി രം​ഗത്തു വന്നിരിക്കുകയാണ് പാചക വിദഗ്ധയും മോഡലുമായ മീര മനോജ്.

കുടുംബത്തോടൊപ്പം നടത്തിയ യാത്രയ്ക്കിടെ മുംബയില്‍ വച്ചായിരുന്നു മീരയ്ക്ക് ഈ ദുരനുഭവമുണ്ടായത്. ജൂഹു ബീച്ചില്‍ വച്ച് മെഹന്തിയിട്ട് തരാമെന്ന് പറഞ്ഞ് കച്ചവടക്കാരി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ഇടതുകൈ നീട്ടിക്കൊടുത്തു. മണിക്കൂറുകൾ കഴിഞ്ഞപ്പോൾ അസ്വസ്ഥത പ്രകടമാവുകയും കൈ അനക്കാൻ കഴിയാത്ത അവസ്ഥയിൽ ആവുകയും ചെയ്തതായി ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇന്ന് വിപണിയിൽ ലഭ്യമാകുന്നതിൽ നല്ലൊരു ശതമാനം മെഹന്തികൾ അമിത രാസപദാര്‍ത്ഥങ്ങൾ അടങ്ങിയവയാണ്. സമീപ കാലത്തായി മെഹന്തി ഉപയോഗിച്ച് നിരവധി പെൺകുട്ടികളുടെ കൈപൊള്ളിയതായി വാർത്തകൾ പുറത്തു വന്നിരുന്നു. എപ്പോഴും എല്ലാവര്‍ക്കും ഇത്തരത്തില്‍ അപകടം സംഭവിക്കണമെന്ന് നിര്‍ബന്ധമില്ലെന്നും എങ്കിലും ഇക്കാര്യം മനസില്‍ സൂക്ഷിക്കണമെന്നുമാണ് മീര തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പറയുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്… ഈ ബുധനാഴ്ച (Oct 2nd)ഉച്ചയ്ക്കാണ് ഞാനും കുടുംബവും Mumbai ല്‍ എത്തിയത്.. ഞങ്ങൾ വൈകുന്നേരം Juhu beach ല്‍ പോയപ്പോഴാണ് സംഭവം.. മെഹന്തി ഇടാംന്ന് പറഞ്ഞ്‌ ഒരു സ്ത്രീ പുറകേ തന്നെ.. വേണ്ടെന്ന് എത്ര പറഞ്ഞിട്ടും അവരെന്നെ വിടുന്നില്ല.. 20 രൂപയേ ഉളളൂ ഒരു design എന്ന് പറഞ്ഞ് എന്റെ കൈയുടെ നടുവില്‍ അവരൊരു design പതിപ്പിച്ചു.. മതി, എനിക്ക് കൈ മുഴുവന്‍ ഇടാന്‍ താല്പര്യമില്ല എന്ന് പറഞ്ഞിട്ടും ആ സ്ത്രീ വീണ്ടും വീണ്ടും colour മുക്കിയ അച്ചുകൾ കൊണ്ട്‌ design ചെയ്തുകൊണ്ടിരുന്നു.. ഒടുവില്‍ 100 രൂപയും മേടിച്ചു… പിറ്റേ ദിവസം മുതല്‍ കൈ മുഴുവന്‍ സാമാന്യം നല്ലരീതിയില്‍ ചൊറിയാൻ തുടങ്ങി… വ്യാഴാഴ്ച സന്ധ്യയായപ്പോഴേക്കും ഇതായി സ്ഥിതി… സഹിക്കാന്‍ പറ്റാത്ത വേദനയും പുകച്ചിലും… ഉറങ്ങാന്‍ പോലും പറ്റിയില്ല.. Self medication എനിക്ക് തീരെ ഇഷ്ടമല്ല അതുകൊണ്ട് പ്രത്യേകിച്ച് മരുന്നൊന്നും കഴിച്ചില്ല.. രാവിലെ ആയപ്പോഴേക്കും കൈ നീര് വെച്ചു തുടങ്ങി.. നിറയെ പൊള്ളി വീര്‍ത്തു.. (തനിയെ കുറയുമെന്ന് വിചാരിച്ചിരുന്നു, കൂടിയതല്ലാതെ ഒരു changeഉം ഉണ്ടായില്ല) ഇന്നലെ ഞങ്ങൾ Gujarat ല്‍ Surat ല്‍ Manoj ന്റെ സുഹൃത്തിന്റെ വീട്ടിലെത്തി, അപ്പോഴേക്കും കൈ പൊക്കാൻ വയ്യാത്ത stage ആയതുകൊണ്ട് ഇവിടെ family Dr നെ കാണിച്ചു.. 3 നേരം 6 tablets വീതമാണിപ്പോ ആഹാരം…😂 നേരത്തെ എത്രയോ തവണ ഈ അച്ചു കൊണ്ടുള്ള printed mehandi ഇട്ടിട്ടുണ്ടെങ്കിലും ജീവിതത്തിലെ ആദ്യത്തെ ദുരനുഭവമാണിത്… എല്ലാവർക്കും ഇതേപോലെ സംഭവിക്കണമെന്നില്ല.. എങ്കിലും എല്ലാവരും ഒന്ന് സൂക്ഷിച്ചേക്കുക.. Chemicals ചേർന്ന ഈ മെഹന്തി ഇതുപോലുള്ള allergy ഉണ്ടാക്കിയേക്കാം.. ((മെഹന്തി ഇട്ടപ്പോഴുള്ള മനോഹരമായ pic, first comment ആയി ഇട്ടിട്ടുണ്ട്😬🙄))\

എന്റെ ഇടത്തേ കൈയുടെ ഇപ്പോഴത്തെ അവസ്ഥയാണിത്… ഈ ബുധനാഴ്ച (Oct 2nd)ഉച്ചയ്ക്കാണ് ഞാനും…

Posted by Meera Manoj on Saturday, 5 October 2019

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.