Home GlobalVoice അഫ്ഗാനില്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

അഫ്ഗാനില്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

SHARE

അഫ്ഗാനില്‍ വീണ്ടും സ്‌ഫോടനം. സ്‌ഫോടനത്തില്‍ കുട്ടിയുള്‍പ്പെടെ പത്ത് പേര്‍ കൊല്ലപ്പെട്ടു. 27 പേര്‍ക്ക് പരിക്കേറ്റു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ന് വൈകീട്ട് അഫ്ഗാനിലെ നംഗര്‍ഹാറിലായിരുന്നു സംഭവം.

ഓട്ടോറിക്ഷയിലാണ് സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ പറഞ്ഞു. സ്‌ഫോടന വസ്തുക്കളുമായ് എത്തിയ ഓട്ടോറിക്ഷ അഫ്ഗാന്‍ സൈനിക വാഹനത്തിന്റെ സമീപത്തായാണ് നിര്‍ത്തിയിട്ടിരുന്നത്.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സ്‌ഫോടനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ലെന്ന് അഫാഗാന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.