Home Don't Miss പ്രമുഖ ചിത്രകാരി ഷിറീന്‍ മോദി കൊല്ലപ്പെട്ട നിലയില്‍

പ്രമുഖ ചിത്രകാരി ഷിറീന്‍ മോദി കൊല്ലപ്പെട്ട നിലയില്‍

SHARE

മൂന്നു പതിറ്റാണ്ടോളം ഗോവ ആസ്​ഥാനമായി പ്രവര്‍ത്തിച്ചുവന്ന പ്രമുഖ ചിത്രകാരി ഷിറീന്‍ മോദി (68) കൊല്ലപ്പെട്ട നിലയില്‍. കൃത്യം നടത്തിയെന്നു സംശയിക്കുന്ന തോട്ടം ജോലിക്കാരനെ വീണു മരിച്ച നിലയിലും കണ്ടെത്തി. മു​ംബൈയില്‍ ജനിച്ച ഷിറീന്‍ മോദി നാലു പതിറ്റാണ്ടായി വടക്കന്‍ ഗോവയിലെ അര്‍പോറ ഗ്രാമത്തില്‍ ആര്‍ട്ട്​ സ്​റ്റുഡിയോ നടത്തിവരുകയായിരുന്നു. അവിടെ വെച്ചാണ്​ സംഭവം.

അസം സ്വദേശിയായ പ്രഫുല്ല എന്ന തോട്ടക്കാരനാണ്​ ഷിറീനെ മര്‍ദിച്ചുകൊലപ്പെടുത്തിയതെന്നാണ്​ കരുതുന്നത്​. കനമുള്ള ആയുധംകൊണ്ട്​ മര്‍ദിച്ച ശേഷം വീട്ടില്‍നിന്ന്​ ഓടി രക്ഷപ്പെടുന്നതിനിടെ നിലത്തുവീണ്​പരിക്കേല്‍ക്കുകയായിരുന്നു. ഷിറീന്‍ മോദി ഗോവ ​മെഡിക്കല്‍ കോളജ്​ ആശുപത്രിയിലും പ്രഫുല്ല പ്രദേശത്തെ ആശുപത്രിയിലും മരിച്ചു. ഇരുവരും തമ്മില്‍ വഴക്ക്​ പതിവായിരുന്നതായി പരിസരവാസികള്‍ പറഞ്ഞു.

വീട്ടില്‍നിന്നു ലഭിച്ച സി.സി.ടി.വി ദൃശ്യങ്ങളില്‍ പ്രഫുല്ല ഓടിപ്പോകുന്നത്​ കണ്ടതായി പൊലീസ്​ ഉദ്യോഗസ്​ഥന്‍ പറഞ്ഞു. നിഴലും വെയിലും പ്രമേയമായി നിരവധി ചിത്ര പരമ്ബരകളിലൂടെ ശ്രദ്ധേയയായ ഷിറീന്‍ മോദിയുടെ മകള്‍ സാഫ്​റണ്‍ വീഹലും ചിത്രകാരിയാണ്​.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.