വിമാനത്തില്‍ നിന്നും നദിയിലേക്കു വീണ ഐഫോൺ; ഒരു വര്‍ഷത്തിനു ശേഷം കണ്ടെത്തി ഫോൺ ഫുൾ കണ്ടീഷൻ എന്ന് ഉടമ

  SHARE

  ഐസ്‌ലാൻഡിൽ ആണ് സംഭവം. വിമാനത്തില്‍ നിന്നും ഒഴുകുന്ന നദിയിലേക്ക് വീണ ഐഫോണ്‍ ഒരുവര്‍ഷത്തിനു ശേഷം കണ്ടെത്തിയപ്പോഴും കിടിലന്‍ പ്രകടനമെന്ന് ഫോണിന്റെ ഉടമയുടെ അവകാശവാദം. വെള്ളപ്പൊക്കം ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ വിമാനത്തില്‍ നിന്ന് നദിയില്‍ വീണ് ഐഫോണ്‍-6 ആണ് പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം കണ്ടെത്തിയത്. ഐസ്‌ലാന്‍ഡില്‍ നിന്നുള്ളതാണ് വാര്‍ത്ത. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഹൗകുര്‍ സോണോറാസണാണ് തനിക്കുണ്ടായ അനുഭവം വെളിപ്പെടുത്തിയിരിക്കുന്നത്.

  തെക്കന്‍ ഐസ്ലാന്‍ഡിലെ സ്‌കാഫ്റ്റാ നദിയില്‍ പ്രളയത്തിന്റെ ചിത്രമെടുക്കുന്നതിന്റെ ഇടയിലാണ് ഹൗകുറിന്റെ ഐഫോണ്‍ 6 എസ് നദിയില്‍ വീണത്. ഓഗസ്റ്റ് 4,2018 ലായിരുന്നു സംഭവം. ഫോണ്‍ നഷ്ടപ്പെട്ടുവെന്ന് തന്നെ കരുതിയെങ്കിലും നദിക്കരയിലെ ചില കര്‍ഷകരോട് ഫോണിനേക്കുറിച്ച്‌ പറഞ്ഞാണ് ഹൗകുര്‍ മടങ്ങിയത്. കര്‍ഷകര്‍ക്ക് കിട്ടിയില്ലെങ്കിലും പതിമൂന്ന് മാസങ്ങള്‍ക്ക് ഇപ്പുറം സെപ്റ്റംബര്‍ 13, 2019ന് ഹൈക്കിങിന് പോയ സംഘത്തിന് ഐഫോണ്‍ കിട്ടുകയായിരുന്നു.

  വെള്ളത്തില്‍ ഒരുപാട് കാലം കിടന്നതിനാല്‍ കേടുവന്നിട്ടുണ്ടായിരിക്കും എന്നുകരുതിയെങ്കിലും കളയാതെ വീട്ടിലെത്തി ചാര്‍ജ് ചെയ്തതോടെ ഫോണ്‍ വീണ്ടും പ്രവര്‍ത്തിച്ചെന്നാണ് ഹൈക്കിങ് സംഘം പറയുന്നത്. സ്‌ക്രീനില്‍ ഫോട്ടോഗ്രാഫറുടെ ചിത്രം കണ്ടെത്തിയ സംഘം ഹൗകുറിനെ ബന്ധപ്പെടുകയായിരുന്നു. വെള്ളത്തിലേക്ക് വീഴുന്നതിന് തൊട്ട് മുന്‍പ് ഷൂട്ട് ചെയ്ത ദൃശ്യങ്ങള്‍ വരെ ഫോണില്‍ നിന്ന് നഷ്ടപ്പെട്ടില്ലെന്നാണ് ഹൗകുര്‍ വിശദീകരിക്കുന്നത്.

  ഫോണിന്റെ മൈക്രോഫോണിന് മാത്രമാണ് കാര്യമായ തകരാറുള്ളത്. നദിയിലെ കട്ടിയേറിയ പായലില്‍ പതിച്ചതാവാം തന്‍റെ ഫോണിനെ രക്ഷപ്പെടുത്തിയതെന്നാണ് ഹൗകുര്‍ പറയുന്നത്. വിമാനത്തില്‍ നിന്നുള്ള വീഴ്ചയില്‍ ഫോണിന് കാര്യമായി പരിക്കൊന്നുമേറ്റില്ലെന്നും ഫോണില്‍ നിന്ന് ലഭിച്ച അവസാന വിഡിയോയില്‍ കാണാന്‍ സാധിക്കും. എന്നാല്‍ ഫോട്ടോഗ്രാഫര്‍ വെറുതെ തള്ളുകയാണെന്നും ചാറ്റല്‍ മഴ കൊണ്ട ഐഫോണ്‍ 6 എസ് കേടായെന്നും നിരവധിപ്പേര്‍ പ്രതികരിക്കുന്നുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.