Home Newspool പ്രവാസി വ്യവസായികള്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

പ്രവാസി വ്യവസായികള്‍ കേരളത്തില്‍ വന്‍ നിക്ഷേപത്തിനൊരുങ്ങുന്നു

SHARE

പ്രവാസി വ്യവസായികള്‍ സന്നദ്ധത കേരളത്തില്‍ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡിപി വേള്‍ഡ് 3,500 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുക. ഷിപ്പിംഗ് ആന്‍റ് ലോജിസ്റ്റിക് മേഖലയിലായിരിക്കും നിക്ഷേപം. ഡിസംബറില്‍ കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലുലു ഗ്രൂപ്പ് 1500 കോടി രൂപ ചില്ലറവില്‍പന മേഖലയിലും ആര്‍ പി ഗ്രൂപ്പ് ആയിരം കോടി രൂപ ടൂറിസം മേഖലയിലും ആസറ്റര്‍ ​ഗ്രൂപ്പ് 500 കോടി രൂപ ആരോഗ്യമേഖലയിലും നിക്ഷേപം നടത്തും. ഡിസംബറില്‍ കൊച്ചിയില്‍ നടക്കുന്നു ആഗോള നിക്ഷേപക സംഗമത്തില്‍ എംഒയു വില്‍ ഒപ്പുവെയ്ക്കുമെന്ന് ഡിപി വേള്‍ഡ് വൈസ് പ്രസിഡന്‍റ് ഉമര്‍ അല്‍മൊഹൈരി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.