സംസ്ഥാനത്ത് കിലോയ്ക്ക് 60 രൂപ വരെയെത്തിയ സവാള വിലക്കുതിപ്പ് പിടിച്ചുനിറുത്താന്‍ ഭക്ഷ്യവകുപ്പ് നടപടി തുടങ്ങി. കേന്ദ്ര ഏജന്‍സിയായ നാഫെഡ് മുഖേന നാസിക്കില്‍ നിന്ന് വെള്ളിയാഴ്ച 40 ടണ്‍ സവാള എത്തിക്കും. ഇത് സ്പ്ലൈകോ ഔട്ട്ലെറ്റുകള് വഴി കിലോയ്ക്ക് 45 രൂപ നിരക്കില്‍ വില്‍ക്കുമെന്ന് മന്ത്രി വി.എസ് സുനില്‍കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു..
ഡല്‍ഹി ഉള്‍പ്പെടെ രാജ്യത്തിന്റെ പല ഭാഗത്തും ഉള്ളി വില 80 രൂപവരെ എത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ശരാശരി വില ഇപ്പോള്‍ 58 രൂപയാണ്. കഴിഞ്ഞ മാസം ഇത് 38 രൂപയായിരുന്നു. മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കം കാരണമാണ് വില കൂടിയതെന്ന് വ്യാപാരികള്‍ പറയുന്നു. ഈ അവസ്ഥ മാറുമ്പോൾ വില കുറയുമെന്നാണ് പ്രതീക്ഷ.