പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മൈഗ്രേന്. ശരീരത്തിനെ മൊത്തത്തില്‍ ബാധിക്കുന്നതും വിങ്ങുന്ന അനുഭവമുണ്ടാക്കുന്നതുമായ തലവേദനയും ഓക്കാനവും ഛര്‍ദിയും പ്രകാശത്തോടുള്ള സൂക്ഷ്മസംവേദക്ഷമത തുടങ്ങിയ ലക്ഷണങ്ങളാലുമാണ് മൈഗ്രേയ്ന് ഒരു സാധാരണ തലവേദനയല്ലാതായി മാറുന്നത്. തലയുടെ ഒരു ഭാഗത്ത് നിന്നു തുടങ്ങി തല മുഴുവന്‍ വ്യാപിക്കുന്ന സങ്കീര്‍ണമായ ഒരു ന്യൂറോളജിക്കല്‍ അവസ്ഥയാണിത്. ഇത്തരം തലവേദനകള്‍ ചികിത്സയിലൂടെ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്.
ഭക്ഷണരീതി, പാരമ്ബര്യം, അമിതസമ്മര്‍ദം, ഉറക്കമില്ലായ്മ, ഹോര്‍മോണ്‍ മാറ്റം തുടങ്ങിയവയാണ് മൈഗ്രേയിനെ ഉദ്ദീപിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍. സ്ഥിരമായി മൈഗ്രേന് ഉണ്ടാകാറുണ്ടെങ്കില്‍ എപ്പോഴാണ് തലവേദനയുണ്ടാകുന്നതെന്നും എങ്ങനെയാണ് ശമനമുണ്ടാകുന്നതെന്നും കൃത്യമായി കണ്ടെത്തുക. ഇതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടറുടെ സഹായം തേടാം.
ഇത്തരത്തില്‍ തലവേദന ആരംഭിക്കുന്നു എന്ന സന്ദര്‍ഭത്തില്‍ വിശ്രമമാണ് വേണ്ടത്. വെളിച്ചമില്ലാത്തതും ശാന്തവുമായ ഒരു മുറിയില്‍ വേണം വിശ്രമിക്കാന്‍. വേദനയുള്ള സ്ഥലങ്ങളില്‍ പതിയെ മസാജ് ചെയ്യുക. യോഗ, മെഡിറ്റേഷന്‍ ചെയ്യുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കുന്നു.
ഡയറ്റിന്റെ ഭാഗമായി കുറഞ്ഞ കലോറിയുള്ള ഭക്ഷണം കഴിക്കുന്നതും സമയത്തിന് ഭക്ഷണം കഴിക്കാത്തതും മൈഗ്രേന്റെ ഒരു കാരണമായേക്കാം. ദിവസവും കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നത് മൈഗ്രേനുള്ള സാധ്യതകള്‍ കുറയ്ക്കും.
ഉറക്കത്തിന്റെ സ്ഥാനവും ഇവിടെ വലുതാണ്. കൃത്യസമയത്ത് ഉറങ്ങാനും കൃത്യസമയത്ത് ഉണരാനും പ്രത്യേകം ശ്രദ്ധിക്കുക. മാനസിക പിരിമുറുക്കം കുറയ്ക്കുക. ദിവസവും യോഗ ചെയ്യുന്നതും മെഡിറ്റേഷന്‍ ചെയ്യുന്നതും പിരിമുറുക്കം കുറയ്ക്കാന്‍ സഹായിക്കും.