ഗൂഗിള്‍ പേയില്‍ പുതിയ ഫീച്ചേഴ്സ്; തൊഴിൽ അവസരങ്ങൾ അറിയുന്നതുൾപ്പടെ ഒട്ടനവധി അവസരങ്ങൾ

  SHARE

  പേയ്‌മെന്റ് ആപ്പായ ഗൂഗിൾ പേ നിരവധി ഫീച്ചേഴ്‌സുമായി ഇന്ത്യയിൽ. ഗൂഗിളിന്റെ പേയ്‌മെന്റ് ആപ്പായ ഗൂഗിള്‍ പേയില്‍ ഇനി മുതല്‍ തൊഴിലവസരങ്ങളും അറിയാം. ഡല്‍ഹിയില്‍ നടക്കുന്ന ഗൂഗിള്‍ ഫോര്‍ ഇന്ത്യ പരിപാടിയിലാണ് ഗൂഗിളിന്റെ പേമെന്റ് ആപ്പില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചത്. ജോബ്‌സ് ഫീച്ചറിനു പുറമേ വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവരുടെ ഉത്പന്നങ്ങള്‍ ഗൂഗിള്‍ പേമെന്റ് വഴി വില്‍ക്കാനും ഇനി മുതല്‍ അവസരമുണ്ട്.

  മുന്‍പ് ഇന്‍ഡൊനീഷ്യയിലും ബംഗ്ലാദേശിലും അവതരിപ്പിച്ച കോര്‍മോ ജോബ്സ് ആപ്പിന്റെ പിന്തുണയോടെയാണ് ഗൂഗിള്‍ പേയില്‍ ജോബ്സ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രധാനമായും ഹോസ്പിറ്റാലിറ്റി, റീടെയില്‍, ഫുഡ് ഡെലിവറി പോലുള്ള ജോലി നോക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ ഫീച്ചര്‍.

  ഉപഭോക്താക്കളുടെ സമ്മതത്തോടെ സിവി പരിശോധിച്ചശോഷമാവും ഓരോ ഉപയോക്താക്കള്‍ക്കും അനുയോജ്യമായ ജോലികള്‍ നിര്‍ദേശിക്കുക. ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ ഡല്‍ഹിയിലാണ് ഫീച്ചര്‍ അവതരിപ്പിക്കുക. മാത്രമല്ല, നാഷണല്‍ സ്‌കില്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷനും മറ്റ് 25ഓളം സ്ഥാപനങ്ങളും ജോബ് ഫീച്ചറിന്റെ ഭാഗമാകുന്നുണ്ട്.

  LEAVE A REPLY

  Please enter your comment!
  Please enter your name here

  This site uses Akismet to reduce spam. Learn how your comment data is processed.