Home IndiaUncut മാസം 50,000 രൂപവരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇ.എസ്.ഐ.

മാസം 50,000 രൂപവരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇ.എസ്.ഐ.

SHARE

ഇ.പി.എഫ്. സ്കീം മാതൃകയില്‍ ആനുകൂല്യങ്ങള്‍ക്ക് ശമ്പളപരിധി നിശ്ചയിച്ച്‌ എല്ലാ തൊഴിലാളികള്‍ക്കും ഇ.എസ്.ഐ. പ്രകാരമുള്ള ചികിത്സാനുകൂല്യങ്ങള്‍ നല്‍കാന്‍ തീരുമാനം. കേന്ദ്ര തൊഴില്‍മന്ത്രി സന്തോഷ് കുമാര്‍ ഗംഗവാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഇ.എസ്.ഐ. ബോര്‍ഡ് യോഗം ഇക്കാര്യത്തില്‍ വിശദറിപ്പോര്‍ട്ട് നല്‍കാന്‍ പ്രത്യേക ഉപസമതിയെ നിയോഗിച്ചു. മാസം 50,000 രൂപവരെ ശമ്പളമുള്ള വനിതകള്‍ക്കും ഇനി ഇ.എസ്.ഐ. ചികിത്സാ ആനുകൂല്യം ലഭിക്കും.സ്ത്രീത്തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും ഇ.എസ്.ഐ. പരിധി 21,000 രൂപയില്‍നിന്ന് 50,000 രൂപ ആക്കാനുള്ള നിര്‍ദേശം യോഗം തത്ത്വത്തില്‍ അംഗീകരിച്ചു. മൂന്നേകാല്‍ കോടി ഇ.എസ്.ഐ. വരിക്കാരില്‍ സ്ത്രീകളുടെ എണ്ണം 52 ലക്ഷമേയുള്ളൂ. ഇ.എസ്.ഐ. പദ്ധതിയില്‍ നിലവില്‍ 16 % മാത്രമാണു സ്ത്രീ പങ്കാളിത്തം. ഇതു വര്‍ദ്ധിപ്പിക്കാനാണ് ശമ്പളപരിധി കൂട്ടുന്നത്.ഈ നിര്‍ദേശത്തിന്റെ ചര്‍ച്ചയ്ക്കിടയിലാണ് ലിംഗഭേദമില്ലാതെ എല്ലാവര്‍ക്കും ആനൂകൂല്യം ലഭിക്കാന്‍ ശമ്പളപരിധി നിശ്ചയിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.

യോഗത്തിലെ പ്രധാന നി‌ര്‍ദേശങ്ങള്‍

ഇ.എസ്.ഐ.യില്‍ അംഗമാകണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ തൊഴിലാളികള്‍ക്ക് ‘ഓപ്ഷന്‍’ നല്‍കണമെന്ന നിര്‍ദേശം തള്ളി.
ജോലിക്കിടെ അംഗവൈകല്യം സംഭവിച്ചാലും തൊഴിലാളി മരിച്ചാലും നല്‍കുന്ന ആനുകൂല്യം വര്‍ദ്ധിപ്പിക്കും.ഇതിനായി അടിസ്ഥാനമാക്കുന്ന പട്ടിക പരിഷ്കരിക്കും.

ഇ.എസ്.ഐ.യുടെ കീഴിലുള്ള എല്ലാ മെഡിക്കല്‍ കോളേജുകളിലും എം.ബി.ബി.എസിന് 50 സീറ്റുവീതം കൂട്ടും
ആറ് മെഡിക്കല്‍ കോളജുകളില്‍ ബിരുദാനന്തര ബിരുദ കോഴ്‌സ് തുടങ്ങും
തിരക്ക് കുറഞ്ഞ ഇ.എസ്.ഐ. ഡിസ്പെന്‍സറികളില്‍ നാമമാത്ര ഫീസ് ഈടാക്കി അംഗങ്ങളല്ലാത്തവര്‍ക്കും ചികിത്സ
പ്രസവാവധി ആനുകൂല്യം പരിശോധിക്കും.

പ്രസാവനുകൂല്യത്തിന് തുല്യമായ ആറുമാസത്തെ അവധി സൂപ്പര്‍ സ്പെഷ്യാലിറ്റി ചികിത്സയില്‍ കഴിയുന്നവര്‍ക്കും നല്‍കണമെന്ന ശുപാര്‍ശയും ഉപസമിതി പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.