Home IndiaUncut 500ഓളം തത്തകളുമായി രണ്ടുപേര്‍ പിടിയില്‍; അന്തര്‍സംസ്ഥാന തത്തക്കടത്ത് സംഘത്തിന്റെ കണ്ണികളാണ് പിടിയിലായത്

500ഓളം തത്തകളുമായി രണ്ടുപേര്‍ പിടിയില്‍; അന്തര്‍സംസ്ഥാന തത്തക്കടത്ത് സംഘത്തിന്റെ കണ്ണികളാണ് പിടിയിലായത്

SHARE

പശ്ചിമ ബംഗാളിലെ ബര്‍ധമാന്‍ എന്ന സ്ഥലത്താണ് തത്തക്കടത്ത് സംഘം 500ഓളം തത്തകളുമായി പിടിയിലായത്. വനം വകുപ്പും ക്രൈം കണ്‍ട്രോള്‍ ബ്യൂറോയും ചേര്‍ന്നാണ് സംഘത്തെ പിടികൂടിയത്.

കുറച്ചാളുകള്‍ തത്തകളുമായി ബര്‍ധമാനിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തത്തക്കടത്ത് സംഘത്തെ പിടികൂടിയതെന്ന് ജില്ലാ വനംവകുപ്പ് ഓഫീസര്‍ ദേബാശിഷ് ശര്‍മ്മ അറിയിച്ചു. അന്തര്‍സംസ്ഥാന തത്തക്കടത്ത് സംഘത്തിന്റെ കണ്ണികളാണ് പിടിയിലായതെന്ന് അധികൃതര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.