Home LookingGlass ഞെട്ടിക്കുന്ന വിലയും ഒട്ടനവധി ഫീച്ചേഴ്‌സുമായി ലെനോവ സ്മാർട്ട് വാച്ച് പുറത്തിറങ്ങി

ഞെട്ടിക്കുന്ന വിലയും ഒട്ടനവധി ഫീച്ചേഴ്‌സുമായി ലെനോവ സ്മാർട്ട് വാച്ച് പുറത്തിറങ്ങി

SHARE

ലെനോവ അവരുടെ സ്​മാര്‍ട്ട്​ വാച്ച്‌​ പുറത്തിറക്കി. കിടിലന്‍ ഡിസൈനില്‍ കുറഞ്ഞ വിലയിലൊരു സ്​മാര്‍ട്ട്​ വാച്ച്‌,​ ഇതാണ്​ ലെനോവയുടെ പുതിയ ഉല്‍പന്നത്തിന്റെ പ്രധാന പ്രത്യേകത. 1.3 ഇഞ്ച്​ ഐ.പി.എസ്​ ഡിസ്​പ്ലേയാണ്​ വാച്ചില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. 2.5ഡി കര്‍വഡ്​ സര്‍ഫേസ്​ ഡിസൈനാണ്​ നല്‍കിയിരിക്കുന്നത്​.

പെഡോമീറ്റര്‍, 24 മണിക്കൂര്‍ ഹാര്‍ട്ട്​ റേറ്റ്​ മോണിറ്റര്‍, സ്ലീപ്പ്​ മോണിറ്റര്‍ എന്നിവ വാച്ചില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്​. ബാഡ്​മിന്‍റണ്‍, ബാസ്​ക്കറ്റ്​ബാള്‍, സൈക്ലിങ്​, ഫുട്​ബാള്‍, റണ്ണിങ്​, നീന്തല്‍ എന്നിവക്കായി സ്​പോര്‍ട്​സ്​ മോഡ്​ ഉണ്ട്​.

കാലാവസ്ഥ പ്രവചനം, ​സേര്‍ച്ച്‌​ ഫോര്‍ ഫോണ്‍, അലാറം റിമൈന്‍ഡര്‍, സ്​റ്റോപ്പ്​ വാച്ച്‌​, സ്​മാര്‍ട്ട്​ നോട്ടിഫി​ക്കേഷനും വാച്ചിലുണ്ട്​. ഫ്ലിപ്​കാര്‍ട്ടിലൂടെ വില്‍പനക്കെത്തിച്ച വാച്ചിന്​ കേവലം 3,499 രൂപയാണ്​ വില.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.