Home GlobalVoice ഒസാമ ബിന്‍ ലാദന്‍റെ മകനും അല്‍ക്വയ്ദ നേതാവുമായിരുന്ന ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ്...

ഒസാമ ബിന്‍ ലാദന്‍റെ മകനും അല്‍ക്വയ്ദ നേതാവുമായിരുന്ന ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഹംസ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

SHARE

ഒസാമ ബിന്‍ ലാദന്‍റെ മകനും അല്‍ക്വയ്ദ നേതാവുമായിരുന്ന ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടു. അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപാണ് ഹംസ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചത്.

നിരവധി തീവ്രവാദ സംഘടനകളുമായി ബന്ധമുള്ള ഹംസ അഫ്ഗാന്‍-പാക് അതിര്‍ത്തിയില്‍ നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ കൊല്ലപ്പെട്ടതായാണ് സ്ഥിരീകരണം.

ഹംസ എവിടെയാണെന്നതു സംബന്ധിച്ച്‌ വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ (ഏകദേശം 7,080,0000 രൂപ) അമേരിക്ക പാരിതോഷികമായി വാഗ്ദാനം ചെയ്തിരുന്നു.

ലാദന്‍റെ ജീവിച്ചിരിക്കുന്ന മൂന്ന് ഭാര്യമാരിലൊരാളായ ഖൈറാ സബറിന്റെ മകനാണ് ഹംസ. അബോട്ടാബാദില്‍ ലാദനൊപ്പമുണ്ടായിരുന്നത് ഖൈറയാണ്.
ലാദന്‍ കൊല്ലപ്പട്ടതിനുശേഷം അമേരിക്കയ്ക്കും ഫ്രാന്‍സിനും ഇസ്രായേലിനുമെതിരെ യുദ്ധം ചെയ്യാന്‍ ആഹ്വാനം ചെയ്ത് ഹംസ രംഗത്തെത്തിയിരുന്നു.

ഹംസ ലാദന്‍ അല്‍ക്വയ്ദയുടെ പുതിയ നേതാവായി വളര്‍ന്നുവന്നിരുന്നു. ലാദന്‍റെ മറ്റൊരു മകന്‍ അബോട്ടാബാദിലെ റെയ്ഡിനിടെ കൊല്ലപ്പെട്ടിരുന്നു.

മരിക്കുമ്പോൾ ഹംസയ്ക്ക് 30 വയസ്സുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഹംസ ലാദനെ ആഗോള ഭീകരനായി അമേരിക്ക പ്രഖ്യാപിച്ചിരുന്നു.

തന്‍റെ പകരക്കാരനായി ലാദന്‍ പരിഗണിച്ചിരുന്നത് ഹംസയെ ആയിരുന്നു എന്ന് ലാദനെഴുതിയ കത്തുകളില്‍ നിന്ന് വ്യക്തമായിരുന്നു.

2011 മേയ് രണ്ടിന് അബോട്ടാബാദില്‍ യുഎസ് നടത്തിയ അതീവ രഹസ്യ ഓപ്പറേഷനിലാണ് ബിന്‍ ലാദന്‍ കൊല്ലപ്പെട്ടത്.

2001 സെപ്റ്റംബറില്‍ അമേരിക്കയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചത് ബിന്‍ ലാദന്‍റെ നേതൃത്വത്തിലുള്ള അല്‍ഖ്വയ്ദയാണെന്നതിനെ തുടര്‍ന്നായിരുന്നു ഈ നടപടി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.