Home IndiaUncut മൂവര്‍ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

മൂവര്‍ സംഘം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി

SHARE

കഴിഞ്ഞ തിങ്കളാഴ്ച രാജസ്ഥാനിലെ ഭില്‍വാരയിലാണ് സംഭവം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കി.സംഭവത്തില്‍ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തുക്കള്‍ക്കൊപ്പം അമ്പലത്തിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ വഴിയില്‍ മദ്യപിച്ചിരുന്ന മൂവര്‍ സംഘം ഇവരെ തടഞ്ഞു. ഇവര്‍ രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പെണ്‍കുട്ടിയെ പിടികൂടിയ മൂവര്‍ സംഘം ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച്‌ ക്രൂര പീഡനത്തിന് ഇരയാക്കുകയായിരുന്നു. പീഡനം ചെറുത്ത പെണ്‍കുട്ടിയെ ഇവര്‍ മര്‍ദ്ദിച്ച്‌ അവശയാക്കുകയും ചെയ്തു.

രക്ഷപെട്ടോടിയ സുഹൃത്ത് അടുത്തുളള മാര്‍ക്കറ്റില്‍ എത്തി പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന വിവരം കടക്കാരനോട് പറയുകയായിരുന്നു. ഇരുവരും ഓടിയെത്തിയപ്പോള്‍ പെണ്‍കുട്ടിയെ മൂവര്‍ സംഘം തല്ലിച്ചതക്കുകയായിരുന്നു. ആളുകൂടുന്നത് കണ്ടതോടെ മൂവര്‍ സംഘം ഓടി രക്ഷപെട്ടു. എന്നാൽ അക്രമികള്‍പോയിട്ടും ഭയന്നുവിറച്ച പെണ്‍കുട്ടി തെരുവിലൂടെ നഗ്നയായി ഓടുകയായിരുന്നുവെന്ന് കടക്കാരന്‍ മൊഴി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.