Home KeralaFocus കല്യാണചെക്കൻറെയും പെണ്ണിന്റെയും വൈറൽ ഓട്ടത്തിന് പിന്നിൽ നടന്ന യഥാർത്ഥ കഥ

കല്യാണചെക്കൻറെയും പെണ്ണിന്റെയും വൈറൽ ഓട്ടത്തിന് പിന്നിൽ നടന്ന യഥാർത്ഥ കഥ

SHARE

സോഷ്യൽ മീഡിയയിൽ വൈറൽ ആയ കല്യാണ വീഡിയോക്കു പിന്നിൽ നടന്ന സംഭവം. മലയാളികള്‍ക്ക് ജാതകം,​ പൊരുത്തം,​ സമയം തുടങ്ങിയ കാര്യങ്ങളില്‍ വിശ്വാസം കൂടുതലാണ്. അത് വിവാഹത്തിനായാലും മറ്റ് ആഘോഷങ്ങള്‍ക്കായാലും സമയവും കാലവും നോക്കാതെ ഒരു പരിപാടിയുമില്ല. ഇതേപൊലെ സമയവും രാഹുകാലവും കണക്കാക്കി കല്ല്യാണത്തിന് ശേഷം വരനും വധുവും വീട്ടിലേക്ക് ഓടുന്ന വീ‌ഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലായിരിക്കുന്നത്. വീട്ടിലേക്ക് കയറണ്ട സമയം 1:30 ആണ്. 1:29 ആയപ്പോള്‍ വീടിന്റെ മുന്നില്‍ നിന്ന് ഒറ്റയോട്ടമാണ്. എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീട്ടിൽ കേറേണ്ട ടൈം 1:30 😂1:29 ആയപ്പോൾ വീടിന്റെ മുന്നിൽ എത്തി ഒന്നും ആലോചിച്ചില്ല 😂😂ഒരു ഓട്ടം 😂

Posted by Variety Media on Saturday, 7 September 2019

ടിക് ടോക്കിൽ വൈറൽ ആയ വീഡിയോ വെറെെറ്റി മീ‌ഡിയ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം പതിനൊന്നായിരത്തിലധികം ലെെക്കുകളും ആയിരത്തിലധികം ഷെയറുകളുമാണ് വീഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. വീഡിയോയ്ക്ക് താഴെയായി നിരവധി കമന്റുകളും നിറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.