Home KeralaFocus പേരാമ്പ്രയിൽ വി​ദ്യാ​ര്‍​ഥി​നി​ മരിച്ചത് ഷി​ഗെ​ല്ല ബാധിച്ച്; ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു

പേരാമ്പ്രയിൽ വി​ദ്യാ​ര്‍​ഥി​നി​ മരിച്ചത് ഷി​ഗെ​ല്ല ബാധിച്ച്; ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു

SHARE

കോ​ഴി​ക്കോട്ട് പേരാമ്പ്രയിൽ വി​ദ്യാ​ര്‍​ഥി​നി​ മരിച്ചത് ഷി​ഗെ​ല്ല ബാധിച്ചെന്ന് റിപ്പോര്‍ട്ട്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്ത​തി​ലാ​ണ് ഡോ​ക്ട​ര്‍​മാ​ര്‍ ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ടം റി​പ്പോ​ര്‍​ട്ട് ലഭിച്ചാലേ ഇത് സ്ഥി​രീ​ക​രി​ക്കു​കയുള്ളൂ.

ഞാ​യ​റാ​ഴ്ച​യാ​ണ് ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ സ​നു​ഷ മ​രി​ച്ച​ത്. വ​യ​റി​ള​ക്ക​ത്തെ​യും ഛര്‍​ദി​യെ​യും തു​ട​ര്‍​ന്നു സ​നു​ഷ​യെ ഒ​രാ​ഴ്ച മുൻപ് പേ​രാ​ന്പ്ര താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ രോ​ഗം മൂ​ര്‍​ച്ഛി​ച്ച​തോ​ടെ സ​നു​ഷ​യെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലേ​ക്ക് കൊ​ണ്ടു വ​ന്നു. ഞാ​യ​റാ​ഴ്ച മ​രി​ച്ചു.

സ​മാ​ന​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി സ​നു​ഷ​യു​ടെ സ​ഹോ​ദ​രി​യെ​യും മു​ത്ത​ച്ഛ​നെ​യും കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല ഗു​രു​ത​ര​മ​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

മ​രി​ച്ച കു​ട്ടി​യു​ടെ വീ​ട്ടി​ലെ കി​ണ​ര്‍ വെ​ള്ളം, പ​രി​ശോ​ധ​ന​യ്ക്കാ​യി റീ​ജ​ണ​ല്‍ അ​ന​ലി​റ്റി​ക്ക​ല്‍ ലാ​ബി​ലേ​യ്ക്ക് അ​യ​ച്ചു. ഹെ​ല്‍​ത്ത് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രു​ടെ സം​ഘം സ്ഥ​ല​ത്തു ക്യാ​ന്പ് ചെ​യ്യു​ന്നു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ര്‍​ന്നു കു​ടി​വെ​ള്ളം മ​ലി​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത വേ​ണ​മെ​ന്നും ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.