Home IndiaUncut ഭക്ഷണം രുചി കുറവെന്നാരോപിച്ചു ഗർഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു

ഭക്ഷണം രുചി കുറവെന്നാരോപിച്ചു ഗർഭിണിയായ ഭാര്യയെ ഭർത്താവ് ജീവനോടെ കത്തിച്ചു

SHARE

ഡല്‍ഹിയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം നടന്നത്. ഭക്ഷണത്തിന് രുചിയില്ലെന്ന കാരണത്താല്‍ ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ജീവനോടെ കത്തിച്ചു. ഭക്ഷണത്തിന്റെ പേരില്‍ ഭാര്യയേ കൊലപ്പെടുത്താന്‍ ശ്രമിച്ച യുവാവിന്റെ പ്രവര്‍ത്തിയില്‍ ഞെട്ടിയിരിക്കുകയാണ് പൊലീസ്. 20 ശതമാനത്തിലേറെ പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

സംഭവത്തില്‍ ഭര്‍ത്താവ് വിവേക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഉദ്യോഗം കഴിഞ്ഞ് വീട്ടിലെത്തിയ ഭര്‍ത്താവ് ഭാര്യയോട് ഭക്ഷണം ആവശ്യപ്പെട്ടു. എന്നാല്‍ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കെ രുചിയില്ലെന്നാരോപിച്ച്‌ വിവേക് പാത്രം വലിച്ചെറിഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും ചെയ്തു.ഇതിന്റെ ദേഷ്യത്തിലാണ് കിടന്നുറങ്ങിയിരുന്ന ഭാര്യയുടെ ദേഹത്ത് തീ കൊളുത്തിയത്. പൊള്ളലേറ്റു നിലവിളിച്ച യുവതിയെ വിവേകിന്റെ മാതാപിതാക്കൾ ആണ് രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചത്

LEAVE A REPLY

Please enter your comment!
Please enter your name here

This site uses Akismet to reduce spam. Learn how your comment data is processed.